അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് കൂ​ടു​ത​ല്‍ ക​രു​ത​ൽ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ
Thursday, June 10, 2021 10:06 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ കോ​വി​ഡ് പോ​സി​റ്റീ​വാ​കു​ന്ന അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി ഇ​ല​ന്തൂ​ര്‍, പ​ന്ത​ളം, മ​ല്ല​പ്പ​ള്ളി, കോ​ന്നി, റാ​ന്നി, കോ​യി​പ്രം, അ​ടൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ക​രു​ത​ൽ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ഇ​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ യോ​ഗം ചേ​ര്‍​ന്ന് സ്ഥി​തി​ഗ​തി​ക​ള്‍ വി​ല​യി​രു​ത്തി.
ജി​ല്ലാ ഭ​ര​ണ​കേ​ന്ദ്രം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ വി​ഭാ​ഗം, ലേ​ബ​ര്‍ വി​ഭാ​ഗം എ​ന്നി​വ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ലാ​ണ് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ക​രു​ത​ൽ​വാ​സ പ​രി​ച​ര​ണ​കേ​ന്ദ്രം പ്ര​വ​ര്‍​ത്തി​ക്കു​ക. ഈ ​സെ​ന്‍റ​റു​ക​ളി​ല്‍ അ​സി​സ്റ്റ​ന്‍റ് ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍​മാ​രെ നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യ​മി​ച്ചു. അ​താ​ത് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സെ​ന്‍റ​റു​ക​ളി​ലേ​ക്കു ഭ​ക്ഷ​ണം ഉ​ള്‍​പ്പെ​ടെ ജ​ന​കീ​യ ഭ​ക്ഷ​ണ​ശാ​ല​ക​ളാ​ണു ന​ല്‍​കു​ക.ഇ​ല​ന്തൂ​ര്‍, മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​യി അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള ക​രു​ത​ൽ​വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്നു പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും. ഇ​ല​ന്തൂ​രി​ല്‍ 40 പേ​ര്‍​ക്കു​ള്ള കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. മ​ല്ല​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ന്ദ്ര​ത്തി​ൽ 23 കി​ട​ക്ക​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പു​ളി​ക്കീ​ഴ്, റാ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നാ​ളെ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കും.
ഇ​ല​ന്തൂ​ര്‍ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് വ​നി​താ ഹോ​സ്റ്റ​ല്‍, പ​ന്ത​ളം കു​ള​ന​ട പ​ഞ്ചാ​യ​ത്ത് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, മ​ല്ല​പ്പ​ള്ളി കീ​ഴ്‌​വാ​യ്പൂ​ര്‍ ഗ​വ​ൺ​മെ​ന്‍റ് വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കോ​ന്നി ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, റാ​ന്നി വ​ട​ശേ​രി​ക്ക​ര മാ​ര്‍​ത്തോ​മ്മാ ബി​എ​ഡ് കോ​ള​ജ്, ഇ​ര​വി​പേ​രൂ​ര്‍ ലൈ​ഫ് കെ​യ​ര്‍ ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​രു​ത​ൽ വാ​സ പ​രി​ച​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളി​ല്‍ 118 പേ​രാ​ണു നി​ല​വി​ല്‍ കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത്. ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​തി​ഥി​തൊ​ഴി​ലാ​ളി​ക​ള്‍​ക്കാ​യി 24 മ​ണി​ക്കൂ​റും കോ​ള്‍ സെ​ന്‍റ​ര്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ര്‍, എ​ഡി​സി, ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.