മ​ണ്‍​സൂ​ണ്‍ മു​ന്നൊ​രു​ക്കം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് നോ​ഡ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ചു
Friday, June 11, 2021 10:05 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യി​ലേ​ക്ക് മ​ണ്‍​സൂ​ണ്‍ മു​ന്നോ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ജി​ല്ലാ, താ​ലൂ​ക്ക് ത​ല​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​യി ദ്രു​ത ക​ർ​മ​സേ​ന​യെ നി​യോ​ഗി​ച്ച​താ​യി ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ​കൂ​ടി​യാ​യ ജി​ല്ലാ​ക​ള​ക്ട​ർ ഡോ. ​ന​ര​സിം​ഹു​ഗാ​രി തേ​ജ് ലോ​ഹി​ത് റെ​ഡ്ഡി​യു​ടെ നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.
ജി​ല്ലാ​ത​ല, അ​ടൂ​ർ, കോ​ഴ​ഞ്ചേ​രി താ​ലൂ​ക്ക്ത​ല നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ജി​ല്ലാ എ​പ്പി​ഡ​മോ​ള​ജി​സ്റ്റ് ഡോ.​എം.​ജി ജാ​ൻ​കി​ദാ​സി​നെ(9447223590)​യാ​ണ് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല എ​ന്നീ താ​ലൂ​ക്ക്ത​ല നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ഡോ: ​സി.​ശ്രീ​കു​മാ​ർ (9447586773), റാ​ന്നി, കോ​ന്നി താ​ലൂ​ക്ക്ത​ല നോ​ഡ​ൽ ഓ​ഫീ​സ​റാ​യി ഡോ.​എ​ബി എ​ബ്ര​ഹാം (9447279115) എ​ന്നി​വ​രെ നി​യ​മി​ച്ചി​ട്ടു​ണ്ട്.