കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം: ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Sunday, June 13, 2021 12:04 AM IST
ക​ട​ന്പ​നാ​ട്: കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ക​ട​ന്പ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ​ൻ​ജി​ഒ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​യ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് കു​ഴി​വേ​ലി​യെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​സ്പെ​ൻ​ഡ് ചെ​യ്തു.വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ൽ ക്ര​മ​ര​ഹി​ത ഇ​ട​പെ​ട​ൽ ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി. പ​ഞ്ചാ​യ​ത്ത് രാ​ജ് നി​യ​മ​വും പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​ന​വും അ​നു​സ​രി​ച്ചാ​ണ് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റെ സ​സ്പെ​ൻ​ഡ് ചെ​യ്ത​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
പ​ഞ്ചാ​യ​ത്തി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ വാ​ക്സി​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ലി​ന്‍റോ​യ്ക്കെ​തി​രെ സു​രേ​ഷ് ഏ​നാ​ത്ത് പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സു​ണ്ട്. സു​രേ​ഷി​നെ​തി​രെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​യ​ങ്ക പ്ര​താ​പും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.
വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ലം​ഘി​ച്ച് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​റു​ടെ ശി​പാ​ർ​ശ​യി​ൽ ആ​ളു​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യി ത​ർ​ക്ക​മു​ണ്ടാ​യ​ത്. പ​ഞ്ചാ​യ​ത്തം​ഗം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കൃ​ത്യ​നി​ർ​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് സു​രേ​ഷി​ന്‍റെ പ​രാ​തി.