മ​ജ്ജ മാ​റ്റി​വ​യ്ക്കാ​ൻ 30 ല​ക്ഷം വേ​ണം; ക​നി​വ് കാ​ത്ത് നി​ർ​ധ​ന ബാ​ല​ൻ
Tuesday, June 15, 2021 10:40 PM IST
പ​​ത്ത​​നം​​തി​​ട്ട: ര​​ക്താ​​ർ​​ബു​​ദ്ദ​​ത്തെ തു​​ട​​ർ​​ന്ന് ജീ​​വ​​നു​​വേ​​ണ്ടി മ​​ല്ല​​ടി​​ച്ചു ചി​​കി​​ത്സ​​യി​​ൽ ക​​ഴി​​യു​​ന്ന നി​​ർ​​ധ​​ന യു​​വാ​​വ് സു​​മ​​ന​​സു​​ക​​ളു​​ടെ സ​​ഹാ​​യം തേ​​ടു​​ന്നു. പ​​ത്ത​​നം​​തി​​ട്ട ആ​​ഞ്ഞ​​ലി​​ത്താ​​നം പു​​ത്ത​​ൻ​​വീ​​ട്ടി​​ൽ സേ​​വ്യ​​റി​​ന്‍റെ മ​​ക​​ൻ അ​​നീ​​ഷ് പി. ​​സേ​​വ്യ​​റാ (19)ണ് ​​ര​​ക്ത​​ത്തി​​ലെ പ്ലേ​​റ്റ്‌​ലെ​​റ്റി​​ന്‍റെ അ​​ള​​വ് 14000 താ​​ഴെ​​യെ​​ത്തി ഗു​​രു​​ത​​രാ​​വ​​സ്ഥ​​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. മ​​ജ്ജ മാ​​റ്റി​​വ​​യ്ക്ക​​ൽ മാ​​ത്ര​​മാ​​ണ് ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്താ​​ൻ ഡോ​​ക്ട​​ർ നി​​ർ​​ദേ​​ശി​​ക്കു​​ന്ന ഏ​​ക​​പോം​​വ​​ഴി.
ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് 30 ല​​ക്ഷം രൂ​​പ​​യ്ക്കു മു​​ക​​ളി​​ലാ​​കും. പ​​ക്ഷാ​​ഘാ​​ത​​മു​​ണ്ടാ​​യി ഒ​​രു​വ​​ശം ത​​ള​​ർ​​ന്നു പോ​​യ അ​​ച്ഛ​​ൻ സേ​​വ്യ​​ർ അ​​ഞ്ചു വ​​ർ​​ഷ​​ത്തി​​ലേ​​റെ​​യാ​​യി ജോ​​ലി​​ക്കു പോ​​കു​​ന്നി​​ല്ല. ബം​​ഗ​​ളൂ​​രു​​വി​​ൽ ജോ​​ലി ചെ​​യ്യു​​ന്ന ജേ​​ഷ്ട​​ന്‍റെ തു​​ശ്ച​​മാ​​യ വ​​രു​​മാ​​നം​​കൊ​​ണ്ടു ചി​​കി​​ത്സ​​പോ​​ലും വേ​​ണ്ട​​വി​​ധം ന​​ട​​ത്താ​​നാ​​കാ​​ത്ത സ​​ഹാ​​ച​​ര്യ​​മാ​​ണ്. കാ​​ൻ​​സ​​ർ രോ​​ഗി​​യാ​​യി​​രു​​ന്ന അ​​മ്മ അ​​നീ​​ഷി​​ന്‍റെ ജ​​ന​​ന​​ത്തോ​​ടെ മ​​രി​​ച്ചു. അ​​മ്മ​​യു​​ടെ സ​​ഹോ​​ദ​​ര​​ന്‍റെ സം​​ര​​ക്ഷ​​ണ​​ത്തി​​ലാ​​ണു പ​​ഠി​​ച്ച​​തും വ​​ള​​ർ​​ന്ന​​തും.
2020 ൽ ​​പ്ല​​സ്ടു പ​​രി​​ക്ഷ​​യ്ക്ക് ഒ​​രു​​ങ്ങ​​വേ​​യാ​​ണ് രോ​​ഗം ക​​ണ്ടെ​​ത്തു​​ന്ന​​ത്. ല​​ക്ഷ​​ങ്ങ​​ൾ ചി​​കി​​ത്സ​​യ്ക്കാ​​യി ചെ​​ല​​വാ​​ക്കി. തി​​രു​​വ​​ന​​ന്ത​​പു​​രം റീ​​ജ​​യ​​ണ​​ൽ കാ​​ൻ​​സ​​ർ സെ​​ന്‍റ​​റി​​ലാ​​യി​​രു​​ന്നു ചി​​കി​​ത്സ. ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​കു​​ന്ന ഘ​​ട്ട​​ത്തി​​ലൊ​​ക്കെ ഓ​​രോ ത​​വ​​ണ​​യും ഒ​​രു​​ല​​ക്ഷ​​ത്തി​​ന​​ടു​​ത്ത് രൂ​​പ​​യാ​​ണു ചി​​കി​​ത്സ​​യ്ക്കാ​​യി വേ​​ണ്ടി​​വ​​രു​​ന്ന​​ത്. പ​​ണം തീ​​ർ​​ന്ന​​തോ​​ടെ ചി​​കി​​ത്സ തു​​ട​​രാ​​നാ​​കാ​​ത്ത അ​​വ​​സ്ഥ​​യി​​ലു​​മാ​​ണു കു​​ടും​​ബം. സു​​മ​​ന​​സു​​ക​​ളി​​ൽ​നി​​ന്നു​​ള്ള സ​​ഹാ​​യം മാ​​ത്ര​​മാ​​ണു കു​​ടും​​ബ​​ത്തി​​നു​​ള്ള ഏ​​ക പ്ര​​തീ​​ക്ഷ. ബാ​​ങ്ക് അ​​ക്കൗ​​ണ്ട് വി​​വ​​ര​​ങ്ങ​​ൾ: അ​​നൂ​​പ് സേ​​വ്യ​​ർ, സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ, ബം​​ഗ​​ളൂ​രു നാ​​രാ​​യ​​ണ​​പു​​ര ബ്രാ​​ഞ്ച്, അ​​ക്കൗ​​ണ്ട് 20344058643, ഐ​​എ​​ഫ്എ​​സ്‌​​സി: എ​​സ്ബി​​ഐ​​എ​​ൻ0015033. ഫോ​​ണ്‍ 9633517046, 9947592565.