ഗ​സ്റ്റ് ല​ക്ച​റ​ർ നി​യ​മ​നം
Friday, June 18, 2021 10:15 PM IST
പ​ത്ത​നം​തി​ട്ട: ഇ​ല​ന്തൂ​ർ സ​ർ​ക്കാ​ർ കോ​ള​ജി​ൽ 2021 22 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​തി​ഥി അ​ധ്യാ​പ​ക​രെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കും. കെ​മി​സ്ട്രി, ബോ​ട്ട​ണി വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 22 ന് ​രാ​വി​ലെ​യും സം​സ്കൃ​തം, ഹി​ന്ദി വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം അ​ന്നേ ദി​വ​സം ഉ​ച്ച​ക​ഴി​ഞ്ഞു സു​വോ​ള​ജി, കോ​മേ​ഴ്സ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം 24നു ​രാ​വി​ലെ​യും മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​ള്ള അ​ഭി​മു​ഖം ഉ​ച്ച​ക​ഴി​ഞ്ഞും ന​ട​ത്തും. കോ​ളേ​ജ് വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റേ​റ്റി​ലെ അ​തി​ഥി അ​ധ്യാ​പ​ക പാ​ന​ലി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9496979817 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാം.

ഓ​ണ്‍​ലൈ​ൻ പ​ഠ​നം; കു​ട്ടി​ക​ൾ​ക്ക് ഫോ​ണ്‍ ല​ഭ്യ​മാ​ക്കി

ഓ​മ​ല്ലൂ​ർ: ആ​ര്യ ഭാ​ര​തി ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ​ന്പൂ​ർ​ണ ഡി​ജി​റ്റ​ൽ സൗ​ക​ര്യ​ങ്ങ​ൾ എ​ർ​പ്പെ​ടു​ത്തി അ​ധ്യാ​പ​ക​രും പി​ടി​എ പ്ര​സി​ഡ​ന്‍റും.ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​ന് ഒ​രു ഉ​പ​ക​ര​ണം പോ​ലും ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി, അ​ധ്യാ​പ​ക​ർ 10 സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി. പ്ര​ധാ​ന അ​ധ്യാ​പ​ക​ൻ ലി​ജു ജോ​ർ​ജ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഫാ. ​സ​ഖ​റി​യാ​സ് പു​ഷ്പ​വി​ലാ​സം, എ​ബി​മോ​ൻ എ​ൻ. ജോ​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫോ​ണു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പി​ടി​എ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു നി​ർ​വ​ഹി​ച്ചു.