ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജി​ൽ പു​തി​യ കോ​ഴ്സ്
Friday, July 23, 2021 10:21 PM IST
ക​ല്ലൂ​പ്പാ​റ: ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗി​ൽ അ​നു​വ​ദി​ച്ച പി​ജി ഡി​പ്ലോ​മ ഇ​ൻ സൈ​ബ​ർ ഫോ​റ​ൻ​സി​ക് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി കോ​ഴ്സി​ന്‍റെ ഉ​ദ്ഘാ​ട​നം 26നു ​വൈ​കു​ന്നേ​രം 5.30ന് ​ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ആ​ർ. ബി​ന്ദു ഓ​ണ്‍​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തൊ​ഴി​ല​ധി​ഷ്ഠി​ത പി​ജി ഡി​പ്ലോ​മ ആ​റു​മാ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന കോ​ഴ്സും ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന പാ​ർ​ട്ട് ടൈം ​കോ​ഴ്സു​മാ​ണ് കോ​ള​ജി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. പ്ല​സ്ടു, ഡി​ഗ്രി ഡി​പ്ലോ​മ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ഴ്സു​ക​ളി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് സൈ​ബ​ർ സു​ര​ക്ഷ​യി​ൽ ഇ​ന്േ‍​റ​ണ്‍​ഷി​പ്പ് ട്രെ​യി​നിം​ഗും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും.

ഗ്രാന്‍റ് പേരന്‍റസ് ഡേ

ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത മാ​തൃ​വേ​ദി പി​തൃ​വേ​ദി നാ​ളെ ഗ്രാ​ന്‍റ് പേ​ര​ന്‍റ​സ് ഡേ ​ആ​ഘോ​ഷി​ക്കും. അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ സ​ന്ദേ​ശം ന​ൽ​കി ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ന്ദേ​ശം വാ​ട്സാ​പ്പി​ലൂ​ടെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും എ​ത്തി​ക്കും. അ​തി​രൂ​പ​ത​യി​ലെ എ​ല്ലാ യൂ​ണി​റ്റു​ക​ളി​ലും വി​വി​ധ ഓ​ൺ​ലൈ​ൻ പ​രി​പാ​ടി​ക​ളോ​ടെ ഗ്രാ​ന്‍റ് പേ​ര​ന്‍റ​സ് ഡേ ​ആ​ഘോ​ഷി​ക്കും.