മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം വി​ല​യി​രു​ത്തി മ​ന്ത്രി
Sunday, July 25, 2021 10:13 PM IST
കോ​ഴ​ഞ്ചേ​രി: മു​ട്ടു​മ​ണ്‍ - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡി​ന്‍റെ നി​ര്‍​മാ​ണം വി​ല​യി​രു​ത്തി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി പൊ​തു​മ​രാ​മ​ത്ത് നി​ര​ത്തു വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ഈ ​റോ​ഡി​ലെ പ്ര​വൃ​ത്തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ചെ​റു​കോ​ല്‍​പ്പു​ഴ, മാ​രാ​മ​ണ്‍ ക​ണ്‍​വെ​ന്‍​ഷ​ന്‍ സ​മ​യ​ത്ത് വ​ള​രെ​യ​ധി​കം ആ​ളു​ക​ള്‍ സ​ഞ്ച​രി​ക്കു​ന്ന റോ​ഡാ​ണി​ത്. ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ നി​ന്ന് റാ​ന്നി മ​ണ്ഡ​ല​ത്തെ ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡ് കൂ​ടി​യാ​ണ്. ഗ്രാ​മീ​ണ റോ​ഡാ​യ​തു​കൊ​ണ്ട് ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് റോ​ഡ് വി​ക​സ​നം ഏ​റെ ഗു​ണം ചെ​യ്യും. ച​ര​ല്‍​ക്കു​ന്ന്, അ​രു​വി​ക്കു​ഴി ടൂ​റി​സം സെ​ന്‍റ​ര്‍ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ള്‍ തൊ​ട്ട​ടു​ത്താ​ണ്. അ​രു​വി​ക്കു​ഴി​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്. കോ​യി​പ്രം, തോ​ട്ട​പ്പു​ഴ​ശേ​രി എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ അ​യി​രൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ​ത്തു​ന്ന അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള റോ​ഡ് വി​ക​സ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ പ്ര​ധാ​ന സം​സ്ഥാ​ന പാ​ത​യാ​യ തി​രു​വ​ല്ല - കു​മ്പ​ഴ റോ​ഡി​ലെ മു​ട്ടു​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​മ്പ​നാ​ട് - ചെ​റു​കോ​ല്‍​പ്പു​ഴ റോ​ഡ്, ചെ​ട്ടി​മു​ക്ക് ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന പ​റ​പ്പു​ഴ ക്രോ​സ് റോ​ഡ്, മാ​രാ​മ​ണ്‍ ജം​ഗ്ഷ​നി​ല്‍ നി​ന്നും ആ​രം​ഭി​ക്കു​ന്ന കു​റി​യ​ന്നൂ​ര്‍ - മാ​രാ​മ​ണ്‍ റോ​ഡ് എ​ന്നീ മൂ​ന്ന് റോ​ഡു​ക​ളെ ബ​ന്ധി​പ്പി​ച്ചു കൊ​ണ്ട് 10.5 കി​ലോ​മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ല്‍ നി​ര്‍​മി​ക്കു​ന്ന റോ​ഡാ​ണി​ത്. റോ​ഡ് പ്ര​വൃ​ത്തി​ക​ള്‍​ക്കാ​യി 10 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​രു​ന്നു.

കാ​ല​ങ്ങ​ളാ​യി അ​ടി​സ്ഥാ​ന വി​ക​സ​നം എ​ത്തി​ച്ചേ​രാ​തി​രു​ന്ന പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക്, ഈ ​റോ​ഡി​ന്‍റെ ആ​ധു​നി​ക നി​ല​വാ​ര​ത്തോ​ടെ​യു​ള്ള നി​ര്‍​മാ​ണ​ത്തോ​ടു​കൂ​ടി പു​തി​യ വി​ക​സ​ന​മു​ഖ​മാ​ണ് നാ​ടി​ന് വ​ന്നു ചേ​രു​ന്ന​ത്. ഈ ​മൂ​ന്നു റോ​ഡു​ക​ളി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ക​ലു​ങ്കു​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ക്കു​ക​യും, ഓ​ട​ക​ള്‍, സം​ര​ക്ഷ​ണ ഭി​ത്തി​ക​ള്‍ എ​ന്നി​വ നി​ര്‍​മി​ക്കു​ക​യും ചെ​യ്യും. കൂ​ടാ​തെ റോ​ഡി​ലൂ​ടെ​യു​ള്ള സു​ഗ​മ​മാ​യ യാ​ത്ര​യ്ക്കും, വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നും റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം ഉ​യ​ര്‍​ത്തി ബി​എം ആ​ന്‍​ഡ് ബി​സി ചെ​യ്ത് സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കു​ക​യും ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

വാ​ര്‍​ഡ് മെ​മ്പ​ര്‍ എ​സ്. അ​ജി​ത, കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ആ​ര്‍. കൃ​ഷ്ണ​കു​മാ​ര്‍, തി​രു​വ​ല്ല റോ​ഡ്‌​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നീ​യ​ര്‍ വി. ​വി​നു, എ.​എ​ക്‌​സ്.​ഇ ബി​ജി തോ​മ​സ്, എ​ഇ പി.​എം. മി​നി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.