കു​ട്ട​നാ​ടി​ന്‍റെ അ​തി​ജീ​വ​നം: ഓ​പ്പ​ൺ ഫോ​റം 31 ന്
Monday, July 26, 2021 11:29 PM IST
തി​രു​വ​ല്ല: കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ൺ​ലൈ​നി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റം 31നു ​ന​ട​ക്കും.
കു​ട്ട​നാ​ട്, അ​പ്പ​ർ​കു​ട്ട​നാ​ട് മേ​ഖ​ല​ക​ളി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ൾ, കു​ട്ട​നാ​ടി​ന്‍റെ വി​ഷ​യ​ത്തി​ൽ അ​ധി​കാ​രി​ക​മാ​യി അ​ഭി​പ്രാ​യം പ​റ​യാ​ൻ ക​ഴി​വു​ള്ള ക​ർ​ഷ​ക​ർ, സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​വ​ര​വ​രു​ടെ പ്ര​ദേ​ശ​ത്ത് നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. രാ​ത്രി ഏ​ഴി​നു ഗൂ​ഗി​ൾ മീ​റ്റ് വ​ഴി ന​ട​ക്കു​ന്ന ഓ​പ്പ​ൺ ഫോ​റ​ത്തി​ൽ ഈ ​മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രാ​യ അ​ന്ത​ർ​ദേ​ശീ​യ കാ​യ​ൽ - കൃ​ഷി ഗ​വേ​ക്ഷ​ണ കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഡോ. ​കെ.​ജി. പ​ത്മ​കു​മാ​ർ, ശാ​സ്ത്ര സാ​ങ്കേ​തി​ക കൗ​ൺ​സി​ലി​ലെ മു​ഖ്യ ശാ​സ്ത്ര​ജ്ഞ​ൻ ഡോ. ​സി. അ​നി​ൽ​കു​മാ​ർ, മ​ങ്കൊ​മ്പ് കീ​ട - നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ സ്മി​ത ബാ​ല​ൻ എ​ന്നി​വ​ർ സെ​മി​നാ​റി​ൽ ഉ​യ​രു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും ആ​ശ​ങ്ക​ക​ൾ​ക്കും പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ നി​ർ​ദേ​ശി​ക്കും.
ഓ​പ്പ​ൺ ഹൗ​സി​ൽ ഉ​യ​ർ​ന്നു വ​രു​ന്ന അ​ഭി​പ്രാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ഗാ​ന്ധി​യ​ൻ പ​ഠ​ന ഗ​വേ​ഷ​ണ വി​ഭാ​ഗ​മാ​യ ഐ​ജി​എ​സ്ഡി​ആ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടു കൂ​ടി സ​മാ​ഹ​രി​ച്ച് ഗ​വ​ർ​ണ​ർ​ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്കും സ​മ​ർ​പ്പി​ക്കു​ന്ന​തി​ന് കു​ട്ട​നാ​ട് അ​തി​ജീ​വ​ന കൂ​ട്ടാ​യ്മ യോ​ഗം തീ​രു​മാ​നി​ച്ചു.
ക​ൺ​വീ​ന​ർ ജി.​മ​നോ​ജ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​നു എ​സ്. ചെ​ക്കാ​ല​യി​ൽ, ര​ജ​നി പ്ര​ദീ​പ്, മാ​മ്പു​ഴ​ക്ക​രി വി.​എ​സ്. ദി​ലീ​പ് കു​മാ​ർ, ബി. ​റ​ഫീ​ഖ്, ശ്രീ​കു​മാ​ർ പി​ള്ള, വി​നോ​ദ് പെ​രും​ഞ്ചേ​രി, സു​ഷ​മ സു​ധാ​ക​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.