സ്വ​കാ​ര്യ​ ബ​സു​ട​മ​ക​ളു​ടെ ഉ​പ​വാ​സ​സ​മ​രം ഇ​ന്ന് ‌
Monday, July 26, 2021 11:29 PM IST
‌പ​ത്ത​നം​തി​ട്ട: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ത​ക​ർ​ന്നു താ​റു​മാ​റാ​യ സ്വ​കാ​ര്യ​ബ​സ് മേ​ഖ​ല​യെ സം​ര​ക്ഷി​ക്കാ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് ജി​ല്ലാ, താ​ലൂ​ക്ക് കേ​ന്ദ്ര​ങ്ങ​ളി​ലെ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ൽ ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ പ്രൈ​വ​റ്റ് ബ​സ് ഓ​പ്പ​റേ​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​കാ​ര്യ ബ​സു​ട​മ​ക​ൾ ഉ​പ​വാ​സം ന​ട​ത്തും.
കോ​വി​ഡി​നു മു​ന്പ് 12500 സ്വ​കാ​ര്യ​ബ​സു​ക​ൾ ഓ​ടി​യി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ന്നി​പ്പോ​ൾ 1000 ബ​സു​ക​ൾ പോ​ലും നി​ര​ത്തി​ലി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് ഫെ​ഡ​റേ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
മ​റ്റു ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഉ​ട​മ​ക​ൾ. റോ​ഡ് നി​കു​തി ഒ​ഴി​വാ​ക്കി ന​ൽ​കാ​നോ ക്ഷേ​മ​നി​ധി​യി​ൽ നി​ന്ന് വാ​യ്പ അ​നു​വ​ദി​ക്കാ​നോ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. സ​ർ​ക്കാ​രി​നും എം​എ​ൽ​എ​മാ​ർ​ക്കും ബ​സു​ട​മ​ക​ൾ ന​ൽ​കി​യ നി​വേ​ദ​ന​ങ്ങ​ൾ പോ​ലും പ​രി​ഗ​ണി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. ഉ​പ​വാ​സ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട, റാ​ന്നി ഇ​ട്ടി​യ​പ്പാ​റ, മ​ല്ല​പ്പ​ള്ളി, തി​രു​വ​ല്ല, പ​ന്ത​ളം എ​ന്നീ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡു​ക​ളി​ലും അ​ടൂ​ർ ക​ഐ​സ്ആ​ർ​ടി​സി ബ​സ് സ്റ്റേ​ഷ​നു മു​ന്പി​ലും ബ​സു​ട​മ​ക​ൾ ഉ​പ​വാ​സം ന​ട​ത്തും. ‌