പ​ന്ത​ളം ബ്രാ​ന്‍​ഡ് ജൈ​വ ശ​ര്‍​ക്ക​ര അ​ന്താ​രാ​ഷ്‌ട്ര ക​മ്പോ​ള​ത്തി​ല്‍ ല​ഭ്യ​മാ​ക്കും: മ​ന്ത്രി പി. ​പ്ര​സാ​ദ്
Friday, September 17, 2021 10:16 PM IST
പ​ന്ത​ളം: പ​ന്ത​ളം ബ്രാ​ന്‍​ഡ് ജൈ​വ ശ​ര്‍​ക്ക​ര യൂ​റോ​പ്പി​ല്‍ ഉ​ള്‍​പ്പെ​ടെ അ​ന്താ​രാ​ഷ്ട്ര ക​മ്പോ​ള​ത്തി​ല്‍ എ​ത്തി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചു വ​രു​ന്ന​താ​യി മ​ന്ത്രി പി. ​പ്ര​സാ​ദ് . പ​ന്ത​ളം ക​രി​മ്പു വി​ത്തു​ല്‍​പാ​ദ​ന കേ​ന്ദ്ര​ത്തി​ല്‍ പു​ന​ര്‍​ജ​നി പ​ദ്ധ​തി പ്ര​കാ​രം ന​ട​ത്തു​ന്ന 1.65 കോ​ടി രൂ​പ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ​ന്ത​ളം ക​രി​മ്പു വി​ത്തു​ല്‍​പാ​ദ​ന കേ​ന്ദ്ര​ത്തി​ല്‍ ആ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ള്‍ ഒ​രു​ക്കും. വി​ദേ​ശ ക​മ്പോ​ള​ങ്ങ​ള്‍​ക്ക് ഉ​ത​കു​ന്ന മൂ​ല്യ​വ​ര്‍​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​ഭ​രി​ച്ച്, സം​സ്‌​ക​രി​ച്ച്, വി​പ​ണ​നം ന​ട​ത്തും.

വി​ദേ​ശ ക​മ്പോ​ള​ത്തി​ല്‍ വ​ലി​യ ഡി​മാ​ൻ​ഡു​ള്ള ക​രി​മ്പ് ഉ​ത്പ​ന്ന​മാ​യ ചാ​യ​യി​ല്‍ ഉ​പ​യോ​ഗി​ക്കു​ന്ന ക്യൂ​ബ്സ് ഉ​ള്‍​പ്പെ​ടെ ഉ​ത്പ​ന്ന​ങ്ങ​ള്‍ ഉ​ത്പാ​ദി​പ്പി​ക്കും. സ​മ്മി​ശ്ര ഫാ​മി​ന് മി​ക​ച്ച ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ് പ​ന്ത​ളം ക​രി​മ്പു വി​ത്ത് ഉ​ത്പാ​ദ​ന കേ​ന്ദ്ര​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സു​ശീ​ല സ​ന്തോ​ഷ്, അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി, പ​ന്ത​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖ അ​നി​ല്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ബീ​ന പ്ര​ഭ, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ ഷെ​ഫി​ന്‍ റെ​ജി​ബ്ഖാ​ന്‍, ഫാം​സ് അ​ഡീ​ഷ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ വി. ​ആ​ര്‍. സോ​ണി​യ, സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ എം.​എ​സ്. വി​മ​ല്‍​കു​മാ​ര്‍, ഫാം ​കൗ​ണ്‍​സി​ല്‍ മെ​മ്പ​ര്‍​മാ​രാ​യ എ​സ്.​അ​ജ​യ​കു​മാ​ര്‍, ജെ. ​ജ​യ​പ്ര​സാ​ദ്, ക​ര്‍​ഷ​ക​തൊ​ഴി​ലാ​ളി പ്ര​തി​നി​ധി ബി. ​രാ​ധാ​മ​ണി​യ​മ്മ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.