മു​ൻ സെ​ക്ര​ട്ട​റി​ക്കു മാ​ത്രം പ​ങ്കെ​ന്ന് ഭ​ര​ണ​സ​മി​തി ‌ ഏ​ത് അ​ന്വേ​ഷ​ണ​വും നേ​രി​ടാം, ആ​രെ​യും സം​ര​ക്ഷി​ക്കി​ല്ല ‌
Tuesday, September 21, 2021 10:17 PM IST
പ​ത്ത​നം​തി​ട്ട: സീ​ത​ത്തോ​ട് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ടു​യ​ർ​ന്ന സാ​ന്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ളി​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​യു. ജോ​സ് മാ​ത്ര​മാ​ണ് നി​ല​വി​ൽ കു​റ്റ​ക്കാ​ര​നെ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ന്‍റും സി​പി​എം ആ​ങ്ങ​മൂ​ഴി ലോ​ക്ക​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ടി.​എ. നി​വാ​സ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.‌
സ​ഹ​ക​ര​ണ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജോ​യി​ന്‍റ് ര​ജി​സ്ട്രാ​റു​ടെ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് ജോ​സി​നെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
നി​ല​വി​ൽ സ​ഹ​ക​ര​ണ നി​യ​മം 65 -ാം ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ച​ട്ടം 68 പ്ര​കാ​രം മ​റ്റൊ​രു അ​ന്വേ​ഷ​ണ​വും ന​ട​ക്കു​ന്ന​ത്. ഏ​ത് അ​ന്വേ​ഷ​ണ​ത്തെ​യും നേ​രി​ടാ​ൻ ബാ​ങ്ക് ഭ​ര​ണ​സ​മി​തി ത​യാ​റാ​ണ്. കു​റ്റ​ക്കാ​രാ​യി ക​ണ്ടെ​ത്തു​ന്ന ആ​രെ​യും സം​ര​ക്ഷി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത ഭ​ര​ണ​സ​മി​തി​ക്കി​ല്ലെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.‌
2013 - 19 കാ​ല​യ​ള​വി​ലാ​ണ് ബാ​ങ്കി​ൽ ഇ​ത്ര​യ​ധി​കം തു​ക​യ്ക്കു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ല​യ​ള​വി​ൽ 1,40,49,233 രൂ​പ അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​പ​ഹ​രി​ക്ക​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യ തു​ക തി​രി​ച്ച​ട​ച്ച​താ​യി വ്യാ​ജ​രേ​ഖ ച​മ​ച്ച് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ തെ​റ്റി​ധ​രി​പ്പി​ക്കു​ന്ന സ​മീ​പ​ന​മാ​ണ് സെ​ക്ര​ട്ട​റി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ​ത്.
നേ​ര​ത്തെ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ.​എ​ൻ. സു​ഭാ​ഷി​ന്‍റെ പേ​രി​ലു​ണ്ടാ​യി​രു​ന്ന ബാ​ധ്യ​ത തി​രി​ച്ച​ട​ച്ചി​ട്ടു​ള്ള​തി​നാ​ൽ അ​ദ്ദേ​ഹ​ത്തി​നെ​തി​രെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​യി​ല്ല.
കെ.​യു. ജോ​സി​നെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ഭ​ര​ണ​സ​മി​തി റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.‌
താ​ൻ ന​ട​ത്തി​യി​ട്ടു​ള്ള തി​രി​മ​റി​ക​ൾ മ​റ്റു​ള്ള​വ​രു​ടെ​മേ​ൽ കെ​ട്ടി​വ​യ്ക്കാ​നു​ള്ള ശ്ര​മ​മാ​ണ് കെ.​യു. ജോ​സ് ന​ട​ത്തു​ന്ന​തെ​ന്നും ഭ​ര​ണ​സ​മി​തി കു​റ്റ​പ്പെ​ടു​ത്തി. ഇ​ദ്ദേ​ഹ​ത്തെ മ​റ​യാ​ക്കി കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നു ശ്ര​മി​ക്കു​ക​യാ​ണ്. ജോ​സി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​ര​മാ​ണ് കോ​ണ്‍​ഗ്ര​സ് ബാ​ങ്കി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.
20 കോ​ടി രൂ​പ നി​ക്ഷേ​പ​വും 23 കോ​ടി രൂ​പ വാ​യ്പാ ബാ​ക്കി​നി​ല്പും 10 കോ​ടി രൂ​പ​യു​ടെ ആ​സ്തി​യും ബാ​ങ്കി​നു​ണ്ട്. നി​ല​വി​ൽ 2.16 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഓ​ഡി​റ്റിം​ഗി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​ത്.
ബാ​ങ്ക് ന​ല്ല നി​ല​യി​ൽ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കാ​ൻ ഭ​ര​ണ​സ​മി​തി ബാ​ധ്യ​സ്ഥ​മാ​ണെ​ന്നും കു​റ്റ​ക്കാ​രാ​യ​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. സ്ഥ​ലം എം​എ​ൽ​എ​യ്ക്കും സി​പി​എം നേ​തൃ​ത്വ​ത്തി​നു​മെ​തി​രെ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് ന​ട​പ​ടി​യി​ൽ നി​ന്നു ര​ക്ഷ​പെ​ടാ​നു​ള്ള ശ്ര​മ​മാ​ണ് മു​ൻ സെ​ക്ര​ട്ട​റി ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ പാ​ർ​ട്ടി​ത​ല​ത്തി​ൽ നേ​ര​ത്തെ​ത​ന്നെ ന​ട​പ​ടി​യെ​ടു​ത്തി​രു​ന്നു​വെ​ന്നും സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​കെ. മോ​ഹ​ന​ൻ പ​റ​ഞ്ഞു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ബി ടി. ​ഈ​ശോ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ലേ​ഖാ സു​ രേ​ഷ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ ആ​ർ. പ്ര​മോ​ദ് എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌