ജി​ല്ലാ ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം നിർവഹിച്ചു
Saturday, September 25, 2021 11:00 PM IST
ഇ​ല​ന്തൂ​ർ: ജീ​വി​ത ശൈ​ലി രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ള്‍ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. പ​ത്ത​നം​തി​ട്ട ജി​ല്ലാ ഹോ​മി​യോ​പ്പ​തി മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ന്‍റെ നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഇ​ല​ന്തൂ​രി​ല്‍ നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ‌കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ കേ​ര​ളം ഫ​ല​പ്ര​ദ​മാ​യ ഇ​ട​പെ​ട​ല്‍ ന​ട​ത്തി. ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലും അ​നു​ബ​ന്ധ മേ​ഖ​ല​യി​ലും കേ​ര​ളം മാ​തൃ​ക​യാ​ണ്. കോ​വി​ഡ് മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കാ​ന്‍ ക​ഴി​ഞ്ഞ​തി​ലും വാ​ക്‌​സി​ന്‍ ഫ​ല​പ്ര​ദ​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ലും കേ​ര​ളം രാ​ജ്യ​ത്ത് ഒ​ന്നാ​മ​താ​ണ്. പോ​സ്റ്റ് കോ​വി​ഡ് രോ​ഗ​ങ്ങ​ള്‍ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ല​യാ​ണു​ള്ള​ത്. ഇ​തി​നാ​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ള്‍ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ബൃ​ഹ​ത്താ​യ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ള്ള​താ​യും മ​ന്ത്രി പ​റ​ഞ്ഞു.‌
ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ദേ​വി അ​ധ്യ​ക്ഷ വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​വ്യ എ​സ്. അ​യ്യ​ര്‍, ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സി മാ​ത്യു, ഇ​ല​ന്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എം. ജോ​ണ്‍​സ​ണ്‍, ഹെ​ല്‍​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​ജെ. സി​നി, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡ് മെം​ബ​ര്‍ തു​ള​സി​യ​മ്മ, പ​ത്ത​നം​തി​ട്ട ഹോ​മി​യോ ഡി​എം​ഒ ഡോ. ​ഡി. ബി​ജു​കു​മാ​ര്‍, പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം എ​ക്‌​സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ ഷീ​ന രാ​ജ​ന്‍, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശീ​ത​ള്‍ സു​ഗ​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌