ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത
Sunday, September 26, 2021 9:03 PM IST
പ​ത്ത​നം​തി​ട്ട: ന​ഗ​ര​ത്തി​ൽ ന​ട​പ്പാ​ക്കി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ളെ സം​ബ​ന്ധി​ച്ചും അ​വ്യ​ക്ത​ത​ക​ൾ. സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്പി​ൽ വാ​ഹ​നം തി​രി​യു​ന്ന​തു സം​ബ​ന്ധി​ച്ചാ​ണ് ആ​ശ​യ​ക്കു​ഴ​പ്പം ഏ​റെ​യു​ള്ള​ത്. ടി​കെ റോ​ഡി​ൽ നി​ന്ന് കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലേ​ക്കു വാ​ഹ​ന​ങ്ങ​ൾ ഗാ​ന്ധി പ്ര​തി​മ​യ്ക്കു മു​ന്പി​ൽ തി​രി​യാ​നാ​കു​മോ​യെ​ന്ന സം​ശ​യം പോ​ലീ​സി​നു​മു​ണ്ട്.

ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഏ​ർ​പ്പെ​ടു​ത്തി​യ ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ളു​ടെ ആ​ദ്യ​ദി​വ​സം ടി​കെ റോ​ഡി​ൽ നി​ന്ന് കൈ​പ്പ​ട്ടൂ​ർ റോ​ഡി​ലേ​ക്ക് വാ​ഹ​നം തി​രി​യാ​ൻ ത​ട​സ​മി​ല്ലാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​ന്ന​ലെ ഡ്യൂ​ട്ടി​യി​ലെ​ത്തി​യ പോ​ലീ​സു​കാ​ർ വാ​ഹ​ന​ങ്ങ​ൾ ഗാ​ന്ധി​പ്ര​തി​മ ക​ഴി​ഞ്ഞ് പോ​ലീ​സ് സ്റ്റേ​ഷ​ൻ റോ​ഡി​ലേ​ക്കു തി​രി​യു​ന്ന അ​തേ ഭാ​ഗ​ത്തു​കൂ​ടി തി​രി​ഞ്ഞാ​ൽ മ​തി​യെ​ന്ന നി​ല​പാ​ടെ​ടു​ത്തു.

തൈ​ക്കാ​വ് സ്കൂ​ൾ ഭാ​ഗ​ത്തു​നി​ന്ന് സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ലേ​ക്കു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ ആ​ശു​പ​ത്രി റോ​ഡി​ലൂ​ടെ ക​ട​ത്തി​വി​ട്ട​തോ​ടെ ക​ഐ​സ്ആ​ർ​ടി​സി റോ​ഡി​ൽ വ​ല​ത്തേ​ക്കു വാ​ഹ​നം തി​രി​യാ​ൻ ബു​ദ്ധി​മു​ട്ടാ​യി. ഇ​തോ​ടെ ക്രോ​സ് റോ​ഡി​ലൂ​ടെ ഇ​ട​ത്തേ​ക്ക് തി​രി​ഞ്ഞു പോ​കേ​ണ്ട ബ​സു​ക​ൾ​ക്കും യാ​ത്രാ​ത​ട​സ​മാ​യി.

ക്രി​സ്്ത്യ​ൻ ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ വ​ല​ത്തേ​ക്കു തി​രി​യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു​ള്ള​തി​നാ​ൽ തി​ര​ക്ക് ഏ​റു​ക​യാ​ണ്.

പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡ് റോ​ഡി​ലെ തി​ര്ക്ക് കു​റ​യ്ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ ക്ര​മീ​ക​ര​ണ​മെ​ങ്കി​ലും മ​റ്റു ക്രോ​സ് റോ​ഡു​ക​ളി​ലൂ​ടെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ നേ​രെ​യെ​ത്തു​ന്ന​തി​നാ​ൽ ത​ട​സ​ങ്ങ​ൾ ഒ​ഴി​വാ​യി​ട്ടി​ല്ല.ന​ഗ​ര​ത്തി​ലെ ബ​സ് സ്റ്റോ​പ്പു​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളും പൂ​ർ​ണ​മാ​യി പ​രി​ഹ​രി​ച്ചി​ട്ടി​ല്ല.

അ​ബാ​ൻ ജം​ഗ്ഷ​ൻ, സ്റ്റേ​ഡി​യം ജം​ഗ്ഷ​ൻ, ക​ട​മ്മ​നി​ട്ട റോ​ഡി​ലെ പ്ര​സ്ക്ല​ബ് ജം​ഗ്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലെ സ്റ്റോ​പ്പു​ക​ളെ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. യാ​ത്ര​ക്കാ​ർ​ക്ക് ബ​സ് കാ​ത്തു​നി​ൽ​ക്കാ​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ളും ന​ഗ​ര​സ​ഭ ഒ​രു​ക്കി​യി​ട്ടി​ല്ല. ‌