ഗ്രാ​മീ​ണ ടൂ​റി​സം വി​പ​ണ​ന​ത്തി​നു കൂ​ട്ടാ​യ്മ​ക​ള്‍ രൂ​പ​പ്പെ​ട​ണം
Sunday, September 26, 2021 9:05 PM IST
വ​ര്‍​ഗീ​സ് പു​ന്ന​ന്‍ (മു​ന്‍ സെ​ക്ര​ട്ട​റി, ഡി​ടി​പി​സി, പ​ത്ത​നം​തി​ട്ട).

1982 ന​വം​ബ​ര്‍ ഒ​ന്നി​ന് രൂ​പീ​ക​രി​ച്ച പ​ത്ത​നം​തി​ട്ട ജി​ല്ല വി​ക​സ​ന​ത്തി​ന് പു​തി​യ വ​ഴി​ക​ള്‍ തേ​ടേ​ണ്ട​തും ന​മ്മു​ടെ പൈ​തൃ​ക​ങ്ങ​ളും സ​മ്പ​ത്തു​ക​ളും ടൂ​റി​സം - വാ​ണി​ജ്യ​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​ക്കു​ന്ന​ തി​നു വി​ക​സ​ന കൂ​ട്ടാ​യ്മ​യ്ക്ക് രൂ​പം ന​ല്‍​കാ​ന്‍ ഇ​നി​യും വൈ​ക​രു​ത്.
ടൂ​റി​സ​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന വി​ക​സ​നം ന​ട​പ്പാ​ക്കി ഗ്രാ​മ​ങ്ങ​ളെ ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ളാ​ക്കു​ക, ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഹൃ​ദ്യ​മാ​യ യാ​ത്രാ​നു​ഭ​വം നു​ക​രാ​നു​ള്ള വേ​ദി​ക​ളാ​യി ഗ്രാ​മ​ങ്ങ​ളെ വി​നി​യോ​ഗി​ക്കു​ക.
കേ​ര​ള​ത്തി​ന്‍റെ ടൂ​റി​സം ഉ​ത്പ​ന്ന​ങ്ങ​ളി​ലാ​കൃ​ഷ്ട​രാ​യി വ​രു​ന്ന സ​ഞ്ചാ​രി​ക​ള്‍​ക്ക് ഗ്രാ​മീ​ണ ജീ​വി​ത​വും പ​രി​സ്ഥി​തി​യും കാ​ണു​വാ​നും അ​റി​യു​വാ​നും പ​ഠി​ക്കു​വാ​നും ആ​സ്വ​ദി​ക്കു​വാ​നു​മു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന​താ​വ​ണം ഗ്രാ​മീ​ണ ടൂ​റി​സം പാ​ക്കേ​ജു​ക​ള്‍. ഇ​വ​യെ ക​ണ്ടെ​ത്തു​ക, വേ​ണ്ട​വി​ധം ക്ര​മീ​ക​രി​ക്കു​ക. വ​സ്തു​നി​ഷ്ഠ​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് പാ​ക്കേ​ജി​ല്‍ പ്ര​ധാ​ന​മാ​യും ഉ​ള്‍​പ്പെ​ടേ​ണ്ട​ത്.
എ​ക്‌​സ്‌​പ്ലോ​ര്‍ പ​ത്ത​നം​തി​ട്ട - എ​ക്‌​സ്‌​പ്ലോ​ര്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ ചി​ല നി​ര്‍​ദേ​ശ​ങ്ങ​ള്‍:
ഒ​രു പ​ഞ്ചാ​യ​ത്തി​ല്‍ "ഒ​രു ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ന്‍' എ​ന്ന സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ""എ​ക്സ്പ്ലോ​ര്‍ പ​ത്ത​നം​തി​ട്ട - എ​ക്സ്പ്ലോ​ര്‍ ഡെ​സ്റ്റി​നേ​ഷ​ന്‍'' 2022 കാ​മ്പ​യി​ന്‍ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സം​ഘ​ടി​പ്പി​ക്കു​ക. ഇ​തി​ലൂ​ടെ ക​ണ്ടെ​ത്തു​ന്ന ഡെ​സ്റ്റി​നേ​ഷ​നു​ക​ളു​ടെ സാ​ധ്യ​താ​പ​ഠ​നം ന​ട​ത്തി പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍​കു​ക.. ടൂ​റി​സം ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​യി​ല്‍ മ​നു​ഷ്യ വി​ഭ​വ​ശേ​ഷി വി​ക​സി​പ്പി​ക്കു​ന്ന​തി​നും പ്രാ​വീ​ണ്യ​മു​ള്ള യു​വ​ത​ല​മു​റ​യെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​മാ​യ കി​റ്റ്സി​ന്‍റെ സ്റ്റ​ഡി സെ​ന്‍റ​ര്‍ ഈ ​ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്ക​ണം. ഉ​ത്ത​ര​വാ​ദി​ത്വ ടൂ​റി​സം ന​യ​മാ​യി അം​ഗീ​ക​രി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഈ ​മേ​ഖ​ല​യി​ലെ സേ​വ​ന ദാ​താ​ക്ക​ള്‍​ക്ക് ആ​ര്‍​ടി മി​ഷ​ന്‍ വ​ഴി ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്ക​ണം.ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ലി​നെ ഒ​രു പ്ര​ഫ​ഷ​ണ​ല്‍ സ്ഥാ​പ​ന​മാ​യി മാ​റ്റ​ണം. ടൂ​റി​സം വ​കു​പ്പ് സ്ഥാ​പ​ന​മാ​യ കേ​ര​ള ടൂ​റി​സം ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍ ലി​മി​റ്റ​ഡി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യം ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണം.
ഡി​ടി​പി​സി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ ഈ ​രം​ഗ​ത്ത് വി​ദ​ഗ്ധ​രാ​യ മൂ​ന്നു പേ​രെ അ​സോ​സി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യി നി​യ​മി​ക്കു​ക. അ​വ​രു​ടെ സേ​വ​നം സാ​ങ്കേ​തി​ക കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം.സം​സ്ഥ​ഹാ​ന സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​തും ഇ​തു​വ​രെ തു​ട​ങ്ങാ​ന്‍ ക​ഴി​യാ​ത്ത​തു​മാ​യ പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തീ​ക​രി​ക്കു​വാ​ന്‍ പ്ര​വ​ര്‍​ത്ത​ന പ​രി​ച​യ​മു​ള്ള ഒ​രു പ്രോ​ജ​ക്ട് കോ​ര്‍​ഡി​നേ​റ്റ​റെ താ​ത്കാ​ലി​ക​മാ​യി നി​യ​മി​ക്കു​ക.
ഗ്രാ​മീ​ണ ടൂ​റി​സം പാ​ക്കേ​ജ് ത​യാ​റാ​ക്കി​യ ശേ​ഷം ജി​ല്ല​ക​ളെ കോ​ര്‍​ത്തി​ണ​ക്കി ക​ണ്ട​ക്ട​ര്‍ ടൂ​ര്‍ സം​ഘ​ടി​പ്പി​ക്കാ​നാ​കും. താ​ത്പ​ര്യ​മു​ള്ള പ്ര​വാ​സി​ക​ളു​ടെ സ​ഹാ​യം​കൂ​ടി തേ​ടി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്ത​ണം. വ്യ​വ​സാ​യ വ​കു​പ്പ്, ലീ​ഡ് ബാ​ങ്ക് എ​ന്നി​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ പ്ര​വാ​സി​ക​ളു​ടെ ടൂ​റി​സം പ​ദ്ധ​തി​ക​ള്‍​ക്ക് മൂ​ല​ധ​നം സ്വ​രൂ​പി​ക്കാ​നും ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യാ​ല്‍ കൂ​ടു​ത​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ളെ ഈ ​മേ​ഖ​ല​യി​ലേ​ക്ക് ആ​ക​ര്‍​ഷി​ക്കാ​നാ​കും.
പൈ​തൃ​ക ക​ലാ​രൂ​പ​ങ്ങ​ള്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ന്യം​നി​ന്നു പോ​കു​ന്ന ക​ല​ക​ള്‍ പു​തി​യ ത​ല​മു​റ​യ്ക്ക് പ​ക​ര്‍​ന്നു ന​ല്‍​കു​ന്ന​തി​നു​മാ​യി ടൂ​റി​സം ഉ​ത്സ​വ പ​രി​പാ​ടി തു​ട​ര്‍​ച്ച​യാ​യി സം​ഘ​ടി​പ്പി​ക്ക​ണം. സാം​സ്‌​കാ​രി​ക വി​നി​മ​യ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്ന​തി​നും ക​ഴി​യും. വി​പ​ണ​ന സാ​ധ്യ​ത​ക​ള്‍ ല​ക്ഷ്യം​വ​ച്ച് ജി​ല്ല​യു​ടെ പൈ​തൃ​ക​ങ്ങ​ളും വി​വി​ധ സ്ഥ​ല​ങ്ങ​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തു​മാ​യ ല​ഘു വീ​ഡി​യോ ത​യാ​റാ​ക്കി പ്ര​ച​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ പ​ത്ത​നം​തി​ട്ട​യെ അ​ടു​ത്ത​റി​യാ​ന്‍ ആ​ളു​ക​ള്‍​ക്കാ​കും.
അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നു പ​ര​മാ​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കേ​ണ്ട​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളാ​ക​ണം. ഇ​തി​നാ​വ​ശ്യ​മാ​യ സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും ഉ​ണ്ടാ​ക​ണം. ടേ​ക്ക് എ ​ബ്രേ​ക്ക് പോ​ലെ​യു​ള്ള സം​രം​ഭ​ങ്ങ​ള്‍ കാ​ഴ്ച​വ​സ്തു​ക്ക​ളാ​യി മാ​റാ​തെ ജി​ല്ല​യി​ലേ​ക്കു​ള്ള സ​ഞ്ചാ​രി​ക​ള്‍​ക്ക് മ​തി​പ്പു​ള​വാ​ക്കു​ന്ന​താ​യി മാ​റ്റ​ണം.