മ​ല്ല​പ്പ​ള്ളി​യി​ലും വ​ന്‍​നാ​ശ​ന​ഷ്ടം
Sunday, October 17, 2021 10:34 PM IST
മ​ല്ല​പ്പ​ള്ളി: മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, ക​ല്ലൂ​പ്പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പ്ര​ള​യ​ക്കെ​ടു​തി അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ‌മ​ല്ല​പ്പ​ള്ളി​യി​ല്‍ ശ​നി​യാ​ഴ്ച രാ​ത്രി​യി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റി. പ്ര​ധാ​ന റോ​ഡു​ക​ളി​ല​ട​ക്കം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.
മ​ല്ല​പ്പ​ള്ളി ടൗ​ണി​ലെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ല​ട​ക്കം വെ​ള്ളം ക​യ​റി ന​ഷ്ട​മു​ണ്ടാ​യി. നി​ര​വ​ധി വീ​ടു​ക​ളി​ലേ​ക്കും വെ​ള്ള​മെ​ത്തി. വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​രും നി​ര​വ​ധി​യാ​ണ്. പ്ര​ള​യം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ മാ​റ്റി​പാ​ര്‍​പ്പി​ച്ചു. വെ​ള്ളം കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്ക് വ്യാ​പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം​വ​രെ​യും പ​ല ഭാ​ഗ​ത്തു​നി​ന്നും വെ​ള്ളം ഇ​റ​ങ്ങി​യി​ട്ടു​മി​ല്ല.
ശ​നി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ​തോ​ടെ ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തു പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങി​യി​രു​ന്നു. മ​ണി​മ​ല​യാ​റ്റി​ലെ ഒ​ഴു​ക്ക് ശ​ക്തി​പ്പെ​ട്ട​തോ​ടെ രാ​ത്രി​യോ​ടെ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ മു​ങ്ങി. മ​ല്ല​പ്പ​ള്ളി ടൗ​ണി​ലേ​ക്ക് പു​ല​ര്‍​ച്ചെ​യോ​ടെ വെ​ള്ള​മെ​ത്തി. കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി റോ​ഡി​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. കെ​എ​സ്ആ​ര്‍​ടി​സി ബ​സ് സ്റ്റേ​ഷ​നി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ ബ​സു​ക​ള്‍ മാ​റ്റി​യി​ട്ടു. മു​ര​ണി ഭാ​ഗ​ത്തും പ്ര​ള​യ​ക്കെ​ടു​തി​ക​ള്‍ രൂ​ക്ഷ​മാ​യി​രു​ന്നു.
പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്, മാ​ത്യു ടി.​തോ​മ​സ് എം​എ​ല്‍​എ എ​ന്നി​വ​ര്‍ ഇ​ന്ന​ലെ സ​ന്ദ​ര്‍​ശി​ച്ചു. തു​ട​ര്‍​ന്ന് താ​ലൂ​ക്ക് ഓ​ഫീ​സി​ല്‍ യോ​ഗ​വും ചേ​ര്‍​ന്നു.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ കു​ര്യാ​ക്കോ​സ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ രാ​ജ​ല​ക്ഷ്മി, മ​ല്ല​പ്പ​ള്ളി ത​ഹ​സി​ല്‍​ദാ​ര്‍ എം. ​ടി. ജ​യിം​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ റെ​ജി പ​ണി​ക്ക​മു​റി, സാം ​പ​ട്ടേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.