പ​ന്ത​ള​ത്തു വെ​ള്ള​പ്പൊ​ക്കം ‌
Monday, October 18, 2021 10:27 PM IST
പ​ന്ത​ളം: അ​ച്ച​ൻ​കോ​വി​ലാ​ർ ക​ര​ക​വി​ഞ്ഞ​തോ​ടെ പ​ന്ത​ള​ത്തെ കൂ​ടു​ത​ൽ പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. ചേ​രി​ക്ക​ൽ പു​തു​മ​ന ഭാ​ഗം, നാ​ഥ​ന​ടി​ക്കു​ളം, പൂ​ഴി​ക്കാ​ട് മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി. പ​ന്ത​ളം മാ​വേ​ലി​ക്ക​ര റോ​ഡി​ൽ മു​ടി​യൂ​ർ​ക്കോ​ണം ശാ​സ്താ​ക്ഷേ​ത്ര​ത്തി​നു സ​മീ​പം റോ​ഡി​ൽ ശ​ക്ത​മാ​യ ഒ​ഴു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. കു​ര​ന്പാ​ല ഫാ​മി​ൽ വെ​ള്ളം ക​യ​റി​യ​തി​നേ തു​ട​ർ​ന്ന് രാ​ത്രി 12.30 ഓ​ടെ പ​ശു​ക്ക​ളം പ​ന്ത​ളം എ​ൻ​എ​സ്എ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലേ​ക്കു മാ​റ്റി. ‌ ന​ഗ​ര​സ​ഭ​യി​ലെ ക​ട​യ്ക്കാ​ട് വ​ട​ക്ക്, ആ​റാ​ട്ട് കൊ​ട്ടാ​രം ഭാ​ഗ​ത്ത് വെ​ള്ളം ക​യ​റി​യ സ്ഥ​ല​ത്തു​നി​ന്നും അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ളു​ക​ളെ ഡി​ങ്കി ബോ​ട്ടു​ക​ൾ ഉ​പ​യോ​ഗി​ച്ച് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി പാ​ർ​പ്പി​ച്ചു.‌