ശി​വ​പ്രി​യ ക്യാ​ന്പി​ലെ താ​രം ‌
Thursday, October 21, 2021 10:18 PM IST
പ​ന്ത​ളം: ര​ണ്ട് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞു​മാ​യി മാ​താ​പി​താ​ക്ക​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ൽ. പ​ന്ത​ളം ക​ട​യ്ക്കാ​ട് ശ്രീ​വ​ത്സ​ത്തി​ൽ സാ​ജ​ൻ - മാ​ളു ദ​മ്പ​തി​ക​ളാ​ണ് മ​ക​ൾ ര​ണ്ട് മാ​സം പ്രാ​യം ഉ​ള്ള ശി​വ​പ്രി​യ​മാ​യി ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ൽ അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന​പ്പോ​ൾ വീ​ട്ടി​ൽ ക​ഴി​ഞ്ഞു​കൂ​ടി​യ കു​ടും​ബം രാ​ത്രി​യോ​ടെ അ​ച്ച​ൻ​കോ​വി​ലാ​റ് ക​ര​ക​വി​ഞ്ഞ് റോ​ഡി​ലേ​ക്കും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും വെ​ള്ളം​ക​യ​റി​യ​പ്പോ​ഴും വീ​ട്ടി​ൽ ത​ന്നെ ക​ഴി​യു​ക​യാ​യി​രു​ന്നു. ‌സം​ഭ​വം അ​റി​ഞ്ഞ വാ​ർ​ഡ് കൗ​ൺ​സി​ൽ കെ.​ആ​ർ.​ര​വി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ അ​ടൂ​ർ ഫ​യ​ർ​സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി. ​വി​നോ​ദ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ട്ടം​ഗ ഫ​യ​ർ ഫോ​ഴ്സ് സം​ഘ​വും പ​തി​മൂ​ന്ന് അം​ഗ സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​വും അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും തോ​ന്ന​ല്ലൂ​ർ ഗ​വ​ൺ​മെ​ന്‍റ് യു​പി​എ​സി​ൽ ആ​രം​ഭി​ച്ച ക്യാ​മ്പി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.‌
ക​ട​യ്ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ത്ത് നി​ന്നും പ​തി​മൂ​ന്നോ​ളം കു​ടും​ബ​ങ്ങ​ളെ ക്യാ​മ്പു​ക​ളി​ലെ​ക്കും ബ​ന്ധു വീ​ടു​ക​ളി​ലേ​ക്കു​മാ​യി അ​ടൂ​ർ ഫ​യ​ർ​ഫോ​ഴ്സ് മാ​റ്റി​യി​രു​ന്നു. അ​ച്ച​ൻ​കോ​വി​ലാ​റ്റി​ൽ ജ​ല​നി​ര​പ്പ് താ​ഴ്ന്നെ​ങ്കി​ലും ക്യാ​മ്പി​ൽ തു​ട​രാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. മ​ഴ വീ​ണ്ടും ശ​ക്ത​മാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ ക്യാ​മ്പി​ൽ ക​ഴി​യു​ന്ന​ത്. ‌