മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി
Friday, October 22, 2021 10:23 PM IST
കോ​ട്ടാ​ങ്ങ​ൽ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​യാ​യ കോ​ട്ടാ​ങ്ങ​ലി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി.ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നു ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ.​കെ. അ​ജി, ഫാ.​വ​ർ​ഗീ​സ് മാ​ളി​യേ​ക്ക​ൽ, ഇ​മാം നി​സാ​മു​ദ്ദീ​ൻ മൗ​ല​വി, ജോ​ളി ജോ​സ​ഫ്, ഡോ.​പി. ഫെ​ലി​ക്സ്, മെ​ഡി​ക്ക​ൽ കോ​ള​ജ് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് മാ​നേ​ജ​ർ വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​പേ​ക്ഷ ന​ല്ക​ണം

തി​രു​വ​ല്ല: നെ​ടു​ന്പ്രം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു പ​രി​ധി​യി​ൽ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ക​ന്നു​കാ​ലി​ക​ൾ, വ​ള​ർ​ത്തു​പ​ക്ഷി​ക​ൾ, കാ​ലി​ത്തൊ​ഴു​ത്ത്, തീ​റ്റ​പ്പു​ൽ​കൃ​ഷി, വൈ​ക്കോ​ൽ, കാ​ലി​ത്തീ​റ്റ തു​ട​ങ്ങി​യ​വ ന​ഷ്ട​മാ​യ​വ​ർ 27ന​കം അ​റി​യി​ക്ക​ണ​മെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​ർ. അ​പേ​ക്ഷ​ക​ൾ ഒ​ന്നു മു​ത​ൽ ആ​റു​വ​രെ​യും 13-ാംവാ​ർ​ഡി​ലും പെ​ട്ട​വ​ർ വൈ​ക്ക​ത്തി​ല്ലം വെ​റ്റ​റി​ന​റി സ​ബ് സെ​ന്‍റ​റി​ലും 11, 12 വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ വെ​റ്റ​റി​ന​റി ഡി​സ്പെ​ൻ​സ​റി​യി​ലും ഏ​ഴു മു​ത​ൽ 10 വ​രെ വാ​ർ​ഡു​ക​ളി​ലു​ള്ള​വ​ർ ക​ല്ലു​ങ്ക​ൽ വെ​റ്റ​റി​ന​റി സ​ബ്സെ​ന്‍റ​റി​ലും അ​റി​യി​ക്ക​ണം.