സൗ​ജ​ന്യ കാ​ൻ​സ​ർ നി​ർ​ണ​യ​ക്യാ​ന്പ്
Thursday, November 25, 2021 10:41 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജും അ​നു​ഗ്ര​ഹ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി​യും, പ​ത്ത​നം​തി​ട്ട രൂ​പ​ത മാ​തൃ​വേ​ദി​യും സം​യു​ക്ത​മാ​യി ചേ​ർ​ന്ന് നാ​ളെ രാ​വി​ലെ പ​ത്തു മു​ത​ൽ മൈ​ല​പ്ര തി​രു​ഹൃ​ദ​യ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള സൗ​ജ​ന്യ ക്യാ​ൻ​സ​ർ നി​ർ​ണ​യ​ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. 18 മു​ത​ൽ 60 വ​യ​സി​നി​ട​യി​ലു​ള്ള സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി​യാ​ണ് ക്യാ​ന്പ് ന​ട​ത്തു​ന്ന​ത്. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 50 പേ​ർ​ക്ക് മാ​ത്ര​മാ​ണ് പ്ര​വേ​ശ​നം. ഫോ​ൺ: 9446705189.

കെ. ​അ​ന​ന്ത​ഗോ​പ​ന് നാ​ളെ ആ​ദ​രം

തി​രു​വ​ല്ല: അ​ഭി​ഭാ​ഷ​ക വൃ​ത്തി​യി​ൽ അ​ര​നൂ​റ്റാ​ണ്ട് പൂ​ർ​ത്തി​യാ​ക്കി​യ തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യ കെ. ​അ​ന​ന്ത​ഗോ​പ​നെ തി​രു​വ​ല്ല ബാ​ർ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​മോ​ദി​ക്കും. തി​രു​വ​ല്ല വി​ജി​എം ഹാ​ളി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​രാ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഹൈ​ക്കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ൻ, കെ. ​അ​ന​ന്ത ഗോ​പ​നെ​യും തി​രു​വ​ല്ല ബാ​ർ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ മ​ന്ത്രി വീ​ണാ ജോ​ർ​ജും ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.