ഒ​രു ഡോ​സും സ്വീ​ക​രി​ക്കാ​തെ വി​മു​ഖ​ത കാ​ട്ടി 2500 ഓ​ളം പേ​ർ ‌
Monday, November 29, 2021 10:26 PM IST
പ​ത്ത​നം​തി​ട്ട: ര​ണ്ടാം ഡോ​സ് വാ​ക്സി​നേ​ഷ​ൻ പൂ​ർ​ണ​ത​യി​ലേ​ക്കെ​ത്തി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യി​ലും 2500 ഓ​ളം പേ​ർ ഒ​രു ഡോ​സ് പോ​ലും സ്വീ​ക​രി​ക്കാ​തെ വി​മു​ഖ​ത കാ​ട്ടു​ന്നു​ണ്ടെ​ന്ന് ഡി​എം​ഒ. ഇ​വ​ർ പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ണ് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഇ​വ​രു​ടെ ക​ണ​ക്ക് പ്ര​ത്യേ​ക​മാ​യി സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നും ഡോ.​അ​നി​ത കു​മാ​രി പ​റ​ഞ്ഞു.‌

ജി​ല്ല​യി​ൽ വാ​ക്സി​ൻ ന​ൽ​കു​ന്ന​ത് ആ​ഴ്ച​യി​ൽ അ​ഞ്ച് ദി​വ​സ​മാ​ക്കി​യി​ട്ടു​ണ്ട്. ബു​ധ​ൻ, ഞാ​യ​ർ ഒ​ഴി​കെ മ​റ്റെ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും വാ​ക്സി​ൻ ല​ഭ്യ​മാ​കും. എ​ല്ലാ പി​എ​ച്ച്സി​ക​ളി​ലും വാ​ക്സി​ൻ എ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. വാ​ക്സി​നേ​ഷ​നു​വേ​ണ്ടി ഓ​ണ്‍​ലൈ​ൻ ബു​ക്കിം​ഗും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞി​ട്ടും കോ​വി​ഡ് ര​ണ്ടാം ഡോ​സ് സ്വീ​ക​രി​ക്കാ​ത്ത​വ​രാ​യി ജി​ല്ല​യി​ൽ 75000 ആ​ളു​ക​ളു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. കോ​വി​ഷീ​ൽ​ഡ് ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 84 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ 70000 ഉ​ണ്ടെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ‌

കോ​വാ​ക്സി​ൻ ആ​ദ്യ ഡോ​സ് സ്വീ​ക​രി​ച്ച് 28 ദി​വ​സം ക​ഴി​ഞ്ഞ​വ​ർ അ​യ്യാ​യി​ര​ത്തോ​ളം വ​രും.ആ​ദ്യ ഡോ​സ് എ​ടു​ത്ത​പ്പോ​ൾ ത​ന്നെ ര​ണ്ടാം ഡോ​സ് എ​ത്ര ദി​വ​സം ക​ഴി​ഞ്ഞ് എ​ടു​ക്ക​ണ​ മെ​ന്ന് സ​ർ​ട്ടി​ഫി​ക്ക​റ്റി​ലും ഫോ​ണ്‍ മെ​സേ​ജാ​യും അ​റി​യി​ച്ചി​ട്ടു​ണ്ട്.

എ​ന്നി​ട്ടും ര​ണ്ടാം ഡോ​സ് എ​ടു​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ട്ടു​ന്ന​വ​രു​ണ്ട്. ഇ​വ​രി​ൽ ചി​ല​ർ വി​ദേ​ശ​ത്തേ​ക്കു പോ​യി​ട്ടു​ണ്ട്. ര​ണ്ടാം​ഡോ​സ് ന​ൽ​കു​ന്ന​തി​ൽ ഉൗ​ർ​ജ്ജി​ത ശ്ര​മ​ങ്ങ​ൾ ജി​ല്ല​യി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ‌