പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മാ​ണം; ക്ലാ​സ് റൂം ​പ​രി​ശീ​ല​നം ആ​റു മു​ത​ൽ ‌
Tuesday, November 30, 2021 10:44 PM IST
പ​ത്ത​നം​തി​ട്ട: ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള ഓ​ച്ചി​റ ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പാ​ലു​ത്പ​ന്ന​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണം എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സ് റൂം ​പ​രി​ശീ​ല​നം ആ​റു മു​ത​ല്‍ 17 വ​രെ​യു​ള്ള 10 പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തും. ക്ഷീ​രോ​ത്പ​ന്ന നി​ര്‍​മാ​ണ പ​രി​ശീ​ല​ന വി​ക​സ​ന കേ​ന്ദ്ര​ത്തി​ല്‍ ന​ട​ത്തു​ന്ന പ​രി​ശീ​ല​ന​ത്തി​ന് ആ​ദ്യം ര​ജി​സ്റ്റ​ര്‍​ചെ​യ്യു​ന്ന 25 പേ​ര്‍​ക്കാ​യി​രി​ക്കും പ്ര​വേ​ശ​നം. ‌
പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ന്‍ സ്വീ​ക​രി​ച്ച​വ​രും അ​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഉ​ള്ള​വ​രും ആ​യി​രി​ക്ക​ണം.
ര​ജി​സ്ട്രേ​ഷ​ന്‍​ഫീ​സ് 135 രൂ​പ. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ആ​റി​ന് രാ​വി​ലെ 10 നു ​മു​മ്പാ​യി 8075028868, 9947775978, 0476 2698550 എ​ന്നീ ഫോ​ണ്‍ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട്ട് പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക് സി​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍​കാ​ര്‍​ഡ്, എ​ന്നി​വ ഹാ​ജ​രാ​ക്ക​ണം