പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക ല​ക്ഷ്യം: മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി
Thursday, December 2, 2021 10:28 PM IST
പ​ത്ത​നം​തി​ട്ട: പാ​ലു​ത്പാ​ദ​ന​ത്തി​ൽ സ്വ​യം പ​ര്യാ​പ്ത​ത നേ​ടു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. പ​ത്ത​നം​തി​ട്ട മി​ൽ​മ ഡെ​യ​റി​യി​ൽ നി​ർ​മി​ച്ച പു​തി​യ കോ​ൾ​ഡ് സ്റ്റോ​റി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ക​ർ​ഷ​ക​ർ​ക്ക് ക്ഷീ​ര വി​ക​സ​ന വ​കു​പ്പി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ​ക്കാ​യി ഇ​നി ഓ​ണ്‍​ലൈ​ൻ വ​ഴി​യും അ​പേ​ക്ഷ ന​ൽ​കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ക്ഷീ​ര​ശ്രീ പോ​ർ​ട്ട​ൽ വ​ഴി​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലെ പാ​ലി​ന്‍റെ അ​ള​വും ക​ർ​ഷ​ക​ർ ന​ൽ​കു​ന്ന പാ​ലി​ന്‍റെ ഗു​ണ​വും പോ​ർ​ട്ട​ലി​ലൂ​ടെ കൃ​ത്യ​മാ​യി അ​റി​യാം. അ​ടു​ത്തി​ടെ ഉ​ണ്ടാ​യി​ട്ടു​ള്ള പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളെ ചെ​റു​ത്തു തോ​ല്പി​ക്കാ​ൻ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ​ത്.
പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ ന​ഷ്ട​മു​ണ്ടാ​യ അ​ർ​ഹ​ത​യു​ള്ള എ​ല്ലാ ക​ർ​ക്ഷ​ക​ർ​ക്കും ധ​ന​സ​ഹാ​യം ല​ഭ്യ​മാ​ക്കും. ഇ​ത​ര​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന പ​ശു​ക്ക​ളെ ക്വാ​റ​ന്ൈ‍​റ​ൻ ചെ​യ്യു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ആ​ലോ​ച​ന​യി​ലു​ണ്ട്. കേ​ര​ളാ ഫീ​ഡ്സ്, മി​ൽ​മ എ​ന്നി​വ​യു​ടെ തീ​റ്റ​ക​ൾ​ക്ക് വി​ല ഏ​കീ​ക​രി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ആ​ർ​കെ​വി​വൈ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ലാ​ണ് കോ​ൾ​ഡ് സ്റ്റോ​ർ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.
വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ.​മോ​ഹ​ന​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം റോ​ബി​ൻ പീ​റ്റ​ർ, കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് നീ​തു ചാ​ർ​ളി, വ​ള്ളി​ക്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സോ​ജി പി. ​ജോ​ണ്‍, ടി​ആ​ർ​സി​എം​പി​യു അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ എ​ൻ ഭാ​സു​രാം​ഗ​ൻ, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല യൂ​ണി​യ​ൻ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ വി.​എ​സ്. പ​ത്മ​കു​മാ​ർ, കെ.​ആ​ർ. മോ​ഹ​ന​ൻ പി​ള്ള, മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡി.​എ​സ്.​കോ​ണ്ട, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.