മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു, അ​നി​ല​കു​മാ​രി​ക്ക് ആ​ധാ​ര​പ​ക​ർ​പ്പ് ല​ഭി​ക്കും ‌
Sunday, December 5, 2021 10:42 PM IST
റാ​ന്നി: മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന്‍റെ ഇ​ട​പെ​ട​ലും മാ​ധ്യ​മ വാ​ർ​ത്ത​ക​ളും തു​ണ​യാ​യി, അ​നി​ല കു​മാ​രി​ക്ക് ആ​ധാ​ര​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ൾ ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി.‌
2018ലെ ​വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ന​ന​ഞ്ഞു പോ​യ ആ​ധാ​ര​ങ്ങ​ൾ​ക്ക് നി​യ​മാ​നു​സൃ​ത​മാ​യ പ​ക​ർ​പ്പു​ക​ൾ ല​ഭ്യ​മാ​കാ​ത്ത​തു മൂ​ലം അ​നു​ഭ​വി​ക്കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത ആ​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​യ​ത്.‌
റാ​ന്നി വ​ലി​യ​കാ​വ് സ്വ​ദേ​ശി വി.​പി.​അ​നി​ല കു​മാ​രി 2018 ൽ ​റാ​ന്നി ഇ​ട്ടി​യ​പ്പാ​റ​യി​ൽ ഹാ​ന്‍റ്ടെ​ക്സ് ഡി​പ്പോ മാ​നേ​ജ​ർ ആ​യി​രി​ക്കെ അ​വി​ടെ സൂ​ക്ഷി​ച്ചി​രു​ന്ന ആ​ധാ​ര​ങ്ങ​ളാ​ണ് വെ​ള്ളം ക​യ​റി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​ത്.
ന​ഷ്ട​പ്പെ​ട്ട ആ​ധാ​ര​ങ്ങ​ൾ​ക്കു പ​ക​രം പ​ക​ർ​പ്പു​ക​ൾ ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​യ​തി​നു പി​ന്നാ​ലെ അ​നി​ല കു​മാ​രി ന​ന​ഞ്ഞ ആ​ധാ​ര​ങ്ങ​ൾ റാ​ന്നി സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക്കി പ​ക​ർ​പ്പ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
പ​ക​ർ​പ്പാ​യി ല​ഭി​ച്ച ആ​ധാ​ര​ങ്ങ​ളു​മാ​യി ഗൃ​ഹ​നി​ർ​മാ​ണ വാ​യ്പ യ്ക്കാ​യി എ​ൽ​ഐ​സി​യെ സ​മീ​പി​ച്ച​പ്പോ​ഴാ​ണ് ഇ​വ​യ്ക്കു ക​ട​ലാ​സി​ന്‍റെ വി​ല പോ​ലും ഇ​ല്ലാ​യെ​ന്ന് ബോ​ധ്യ​മാ​യ​ത്. ‌
പ്ര​ള​യ​ത്തി​ൽ ന​ന​ഞ്ഞ​തു കൊ​ണ്ടാ​ണ് പ​ക​ർ​പ്പ് ന​ൽ​കി​യ​തെ​ന്ന് സ​ബ് ര​ജി​സ്ട്രാ​ർ രേ​ഖ​പ്പെ​ടു​ത്താ​തി​രു​ന്ന​താ​ണ് അ​നി​ല കു​മാ​രി​ക്ക് വി​ന​യാ​യി മാ​റി​യ​ത്. സ​ബ് ര​ജി​സ്ട്രാ​ർ ഓ​ഫീ​സി​ന് സം​ഭ​വി​ച്ച പി​ഴ​യാ​യി​ട്ടും പ​ക​ർ​പ്പി​ൽ ഇ​ക്കാ​ര്യം രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​പ്പോ​ഴ​ത്തെ സ​ബ് ര​ജി​സ്ട്രാ​ർ ത​യാ​റാ​യി​ല്ല.
ത​ന്‍റെ കാ​ല​ത്തെ സം​ഭ​വ​മ​ല്ല എ​ന്ന മ​റു​പ​ടി​യാ​ണ് സ​ബ് ര​ജി​സ്ട്രാ​റി​ൽ നി​ന്നും ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്നാ​ണ് അ​ങ്ങാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗം പി.​എ​സ്.​സ​തീ​ഷ് കു​മാ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​നി​ല കു​മാ​രി മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കു​ക​യും മാ​ധ്യ​മ​ശ്ര​ദ്ധ​യി​ൽ കൊ​ണ്ടി​വ​രി​ക​യും ചെ​യ്തു.
തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ​ക്കാ​യി സം​സ്ഥാ​ന ര​ജി​സ്ട്രേ​ ഷ​ൻ ഐ​ജി​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.
ടാ​ക്സ​സ് വ​കു​പ്പി​ന്‍റെ​താ​യി അ​സാ​ധാ​ര​ണ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​ത്തി​ലൂ​ടെ പു​തി​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ക്കി​യാ​ണ് അ​നി​ല​കു​മാ​രി​ക്ക് പു​തി​യ പ​ക​ർ​പ്പ് ന​ൽ​കാ​ൻ ന​ട​പ​ടി​യാ​യ​ത്. ‌