സ​ന്ദീ​പ് കൊ​ല​ക്കേ​സ് : പ്ര​തി​ക​ളു​ടെ ക്രി​മി​ന​ൽപ​ശ്ചാ​ത്ത​ലം കൂ​ടു​ത​ൽ അ​ന്വേ​ഷി​ക്കും ‌
Sunday, December 5, 2021 10:42 PM IST
തി​രു​വ​ല്ല: സി​പി​എം പെ​രി​ങ്ങ​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി സ​ന്ദീ​പ് കു​മാ​റി​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു റി​മാ​ൻ​ഡി​ലു​ള്ള പ്ര​തി​ക​ൾ​ക്ക് ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം ഉ​ള്ള​വ​രെ​ന്ന് പോ​ലീ​സ്. സം​സ്ഥാ​ന​ത്തെ വി​വി​ധ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ലും ക​ർ​ണാ​ട​ക​യി​ലും ഇ​വ​ർ​ക്കെ​തി​രെ കേ​സു​ക​ളു​ള്ള​താ​യും ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി.

ജ​യി​ലി​ൽ​വ​ച്ചു​ള്ള മു​ൻ പ​രി​ച​യ​മാ​ണ് തി​രു​വ​ല്ല​യി​ൽ സ​ന്ദീ​പി​നെ കൊ​ല​പ്പെ​ടു​ത്താ​നാ​യി ഇ​വ​ർ ഒ​ന്നി​ച്ച​ത്. ഇ​വ​രു​ടെ പ​ശ്ചാ​ത്ത​ലം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ‌

ജി​ഷ്ണു, ര​ഘു, പ്ര​മോ​ദ് പ്ര​സ​ന്ന​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ അ​ഞ്ച് ക്രി​മി​ന​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ഫൈ​സി​ൽ‌ എ​ന്ന​യാ​ൾ​ക്ക് കേ​ര​ള​ത്തി​ലും ക​ർ​ണാ​ട​ക​യി​ലും കേ​സു​ക​ളു​ണ്ട്. ഇ​തി​ൽ ഫൈ​സി​ൽ‌ ന​ൽ​കി​യ വി​ലാ​സം പോ​ലും വ്യാ​ജ​മെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. പ്ര​തി​ക​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ ല​ഭി​ക്കു​ന്ന​തോ​ടെ കേ​സി​ലെ ഗൂ​ഢാ​ലോ​ച​ന അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത കൈ​വ​രു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ജി​ഷ്ണു​വും സ​ന്ദീ​പും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ന്നു പ​റ​യു​ന്നു. ഇ​തി​ൽ രാ​ഷ്ട്രീ​യ വൈ​ര​വും വ്യ​ക്തി വൈ​രാ​ഗ്യ​വും ഉ​ള്ള​താ​യാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ട്. ജി​ഷ്ണു​വി​നും കേ​സി​ലെ മ​റ്റു ചി​ല പ്ര​തി​ക​ൾ​ക്കും ബി​ജെ​പി ബ​ന്ധ​വും ആ​രോ​പി​ച്ചി​ട്ടു​ണ്ട്. ‌‌