പ​ന്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​ന പ​ദ്ധ​തി: ര​ണ്ടാം ഘ​ട്ടം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Thursday, January 20, 2022 10:50 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ​യും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ പ​ന്പാ ന​ദീ​തീ​ര ജൈ​വ​വൈ​വി​ധ്യ പു​ന​രു​ജ്ജീ​വ​നം ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി ഇ​ന്ന് രാ​വി​ലെ എ​ട്ടി​ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്ജ് ആ​റ·ു​ള​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ദി​വ്യ എ​സ് അ​യ്യ​ർ, സം​സ്ഥാ​ന ജൈ​വ​വൈ​വി​ധ്യ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​സി ജോ​ർ​ജ് തോ​മ​സ്, വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ന്പാ​തീ​ര​ങ്ങ​ളി​ലെ 14 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും 4 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ര​ണ്ട് ല​ക്ഷം രാ​മ​ച്ച തൈ​ക​ളും ഒൗ​ഷ​ധ സ​സ്യ​തൈ​ക​ളും തീ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ വൃ​ക്ഷ തൈ​ക​ളു​മാ​ണ് ന​ദി​തീ​ര​ങ്ങ​ളി​ൽ ന​ടു​ന്ന​ത്.

റാ​ന്നി​യി​ൽ ന​ട​ക്കു​ന്ന തൈ ​ന​ടീ​ൽ പ​രി​പാ​ടി പ്ര​മോ​ദ് നാ​രാ​യ​ണ്‍ എം.​എ​ൽ. എ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ൻ എം​എ​ൽ​എ രാ​ജു എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.