കോ​ന്നി​യി​ൽ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​യ്ക്ക് 635 കോ​ടി​യു​ടെ അ​നു​മ​തി
Friday, January 21, 2022 10:38 PM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് 635 കോ​ടി രൂ​പ​യു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​യി കെ. ​യു. ജ​നീ​ഷ് കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

65442 കു​ടും​ബ​ങ്ങ​ൾ​ക്ക് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​യാ​ണി​ത്. 2020ലെ ​ബ​ജ​റ്റി​ലാ​ണ് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 400 കോ​ടി​യു​ടെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ച​ത്. ജ​ല​അ​ഥോ​റി​റ്റി പ്രൊ​ജ​ക്ട് വി​ഭാ​ഗ​മാ​ണ് ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ ത​യാ​റാ​ക്കി​യ​ത്.
വി​ശ​ദ​മാ​യ പ​ദ്ധ​തി റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്ന് 635 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്കാ​ണ് അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ഇ​തോ​ടെ കോ​ന്നി മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​ക​ളാ​കും.

ഓ​രോ പ​ഞ്ചാ​യ​ത്തി​ലേ​ക്കും അ​നു​വ​ദി​ച്ചി​ട്ടു​ള്ള പ​ദ്ധ​തി തു​ക, ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്ന വീ​ടു​ക​ളു​ടെ എ​ണ്ണം ബ്രാ​യ്ക്ക​റ്റി​ൽ.

ക​ല​ഞ്ഞൂ​ർ 116.48 കോ​ടി (11700), ഏ​നാ​ദി​മം​ഗ​ലം 105.69 കോ​ടി (8031), അ​രു​വാ​പ്പു​ലം 34.23 കോ​ടി (3688), കോ​ന്നി 32.39 കോ​ടി (3660), ത​ണ്ണി​ത്തോ​ട് 14.76 (2841), വ​ള്ളി​ക്കോ​ട് 36.81 കോ​ടി (8800), പ്ര​മാ​ടം 102.80 കോ​ടി (9669) മ​ല​യാ​ല​പ്പു​ഴ 63.28 കോ​ടി (4133), മൈ​ല​പ്ര 36.11 കോ​ടി (2839), ചി​റ്റാ​ർ 41 കോ​ടി (4159). സീ​ത​ത്തോ​ട് 51.50 കോ​ടി (5922).