ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​ന​ത്ത​ക​ർ​ച്ച​യ്ക്കു പി​ന്നി​ൽ സി​പി​എം: ഡി​സി​സി
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: സി​പി​ഐ നേ​താ​ക്ക​ളു​ടെ വീ​ടു​ക​ളി​ൽ പോ​ലും അ​ക്ര​മം ന​ട​ത്തു​ക​യും സ്ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​രെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച് അ​വ​ശ​രാ​ക്കു​ക​യും ചെ​യ്യു​ന്ന സി​പി​എം, ഡി​വൈ​എ​ഫ​ഐ ന​ട​പ​ടി​ക​ൾ മൂ​ലം ജി​ല്ല​യി​ൽ ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.

അ​ക്ര​മ​ത്തി​ലൂ​ടെ​യും ക​ള്ള​വോ​ട്ടി​ലൂ​ടെ​യും ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളി​ൽ അ​ധി​കാ​ര​ത്തി​ലെ​ത്താ​ൻ സി​പി​എം ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ ക്ര​മ​സ​മാ​ധാ​ന ത​ക​ർ​ച്ച​യ്ക്കു മു​ഖ്യ​കാ​ര​ണ​ങ്ങ​ളി​ലെ​ന്നാ​യി. ജി​ല്ല​യി​ലൊ​ട്ടാ​കെ കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ൾ, കൊ​ടി​മ​ര​ങ്ങ​ൾ, ദേ​ശീ​യ നേ​താ​ക്ക​ളു​ടെ പ്ര​തി​മ​ക​ൾ, സ്തൂ​പ​ങ്ങ​ൾ എ​ന്നി​വ ന​ശി​പ്പി​ച്ച​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നോ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ പോ​ലീ​സ് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. ജി​ല്ല​യു​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സി​ന്േ‍​റ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടേ​യും അ​റു​പ​തി​ൽ​പ​രം കൊ​ടി​മ​ര​ങ്ങ​ൾ പി​ഴു​തെ​റി​യു​ക​യും ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കു​റ്റ​വാ​ളി​ക​ളെ പി​ടി​കൂ​ടാ​ത്ത​പ​ക്ഷം കോ​ണ്‍​ഗ്ര​സ് സ​മ​ര പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ക്കും.

ജി​ല്ല​യി​ലെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ൾ ക​ള്ള​വോ​ട്ടി​ലൂ​ടെ​യും അ​ക്ര​മ​ത്തി​ലൂ​ടെ​യും പി​ടി​ച്ച​ട​ക്കാ​നു​ള്ള സി​പി​എം ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് അ​ങ്ങാ​ടി​ക്ക​ൽ ബാ​ങ്കി​ൽ മ​ത്സ​രി​ച്ച സി​പി​ഐ​യ്ക്കു നേ​രി​ടേ​ണ്ടി​വ​ന്ന​ത്. തി​രു​വ​ല്ല ഈ​സ്റ്റ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം ക​ള്ള​വോ​ട്ടി​ലൂ​ടെ ഭ​ര​ണം പി​ടി​ക്കാ​നു​ള്ള ത​ന്ത്ര​ങ്ങ​ൾ പ്രാ​ഥ​മി​ക സം​ഘ​ങ്ങ​ളി​ൽ മു​ഴു​വ​ൻ പ​രീ​ക്ഷി​ക്കു​ക​യാ​ണ്.

എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ന്നു മ​റ്റു രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ളെ കു​ത​ന്ത്ര​ങ്ങ​ളി​ലൂ​ടെ മാ​റ്റി​നി​ർ​ത്തി​യു​മാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ അ​ട്ടി​മ​റി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി ആ​രോ​പി​ച്ചു. സി​പി​എം ഭ​രി​ക്കു​ന്ന പ​ല ബാ​ങ്കു​ക​ളും കെ​ടു​കാ​ര്യ​സ്ഥ​ത​യി​ലും അ​ഴി​മ​തി​യി​ലും മു​ങ്ങി​ക്കു​ളി​ച്ച് പൂ​ട്ടി​പ്പോ​കു​ന്ന ഘ​ട്ട​ത്തി​ലെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ആ​രോ​ഗ്യ മ​ന്ത്രി പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന ജി​ല്ല​യി​ൽ കോ​വി​ഡി​ന്‍റെ തീ​വ്ര വ്യാ​പ​നം ത​ട​യു​ന്ന​തി​ന് ക​ഴി​ഞ്ഞി​ട്ടി​ല്ല. വ്യാ​പ​നം ത​ട​യു​ന്ന​തി​ൽ ആ​രോ​ഗ്യ​വ​കു​പ്പും ജി​ല്ലാ ഭ​ര​ന​കൂ​ട​വും പ​രാ​ജ​യ​പ്പെ​ട്ടു. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​ന​ക​ൾ പു​നഃ​സ്ഥാ​പി​ക്ക​ണം. പ​രി​ശോ​ധ​ന​യു​ടെ മ​റ​വി​ൽ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ കൊ​ള്ള ന​ട​ത്തു​ക​യാ​ണ. കോ​വി​ഡ് പ്ര​തി​രോ​ധ​രം​ഗ​ത്തേ​ക്ക് കോ​വി​ഡ് ബ്രി​ഗേ​ഡു​ക​ളെ തി​രി​കെ വി​ളി​ച്ച് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉൗ​ജി​ത​മാ​ക്ക​ണ​മെ​ന്നും സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​മു​വ​ൽ കി​ഴ​ക്കു​പു​റ​വും പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.