ജില്ലയിൽ നി​യ​ന്ത്ര​ണം ക​ടു​പ്പി​ക്കും
Friday, January 21, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ​യും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​വ​രു​ടെ​യും എ​ണ്ണ​ത്തി​ലു​ണ്ടാ​യി​ട്ടു​ള്ള ക്ര​മാ​തീ​ത​മാ​യ വ​ർ​ധ​ന ക​ണ​ക്കി​ലെ​ടു​ത്ത് ജി​ല്ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ചേ​ക്കും.

സ​ർ​ക്കാ​ർ വെ​ള്ളി​യാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പ്ര​കാ​രം ജി​ല്ല കാ​റ്റ​ഗ​റി ബി ​യി​ലാ​ണ്. ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട രോ​ഗി​ക​ളി​ൽ പ​ത്തു​ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ണ്ടെ​ന്ന ക​ണ​ക്കും ഐ​സി​യു​വി​ലെ രോ​ഗി​ക​ളു​ടെ വ​ർ​ധ​ന​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് കാ​റ്റ​ഗ​റി നി​ർ​ണ​യം.

സ​ർ​ക്കാ​ർ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക​ൾ നി​രോ​ധി​ക്കും. മ​ത​പ​ര​മാ​യ ആ​രാ​ധ​ന​ക​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ ക്ര​മീ​ക​രി​ക്കാ​നും നി​ർ​ദേ​ശ​മു​ണ്ട്. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളി​ൽ പ​ര​മാ​വ​ധി ഇ​രു​പ​ത് ആ​ളു​ക​ളെ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. നി​യ​ന്ത്ര​ണ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ല.

ആ​ശു​പ​ത്രി​ക​ളി​ലും തി​ര​ക്കേ​റി

പ​ത്ത​നം​തി​ട്ട: കോ​വി​ഡ് ഗൃ​ഹ​നി​രീ​ക്ഷ​ണം മ​തി​യാ​കു​മെ​ന്ന മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ നി​ല​വി​ലു​ള്ള​പ്പോ​ൾ ത​ന്നെ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​വും വ​ർ​ധി​ച്ചു. സ​ർ​ക്കാ​ർ സം​വി​ധാ​ന​ത്തി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ ഐ​സി​യു കി​ട​ക്ക​ക​ൾ ഏ​താ​ണ് നി​റ​ഞ്ഞു.

പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ 45 ഐ​സി​യു കി​ട​ക്ക​ക​ളും നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്. ഇ​തി​ൽ 11 കോ​വി​ഡ് രോ​ഗി​ക​ളു​മു​ണ്ട്. ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും കി​ട​ത്തി ചി​കി​ത്സ സം​വി​ധാ​ന​മു​ള്ള താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും തി​ര​ക്കേ​റി​യി​രി​ക്കു​ക​യാ​ണ്.

ഇ​ത​ര രോ​ഗ​ങ്ങ​ൾ മൂ​ലം ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ കോ​വി​ഡ് ബാ​ധി​ച്ചാ​ൽ ആ​ശു​പ​ത്രി​ക​ളി​ലേ​ക്കു മാ​റാ​നാ​ണ് താ​ത്പ​ര്യ​പ്പെ​ടു​ന്ന​ത്. തി​ര​ക്ക് വ​ർ​ധി​ക്കാ​ൻ ഇ​തു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലും തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്.

ജി​ല്ല​യി​ൽ പു​തു​താ​യി കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​ട്ടി​ല്ല. നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​ത്. സി​എ​ഫ്എ​ൽ​ടി​സി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ത​യാ​റാ​കു​ന്നി​ല്ല. ഭാ​രി​ച്ച ബാ​ധ്യ​ത​ക​ളാ​ണ് ക​ഴി​ഞ്ഞ​ത​വ​ണ ഇ​വ​ർ​ക്കു​ണ്ടാ​യ​തെ​ന്ന​താ​ണ് കാ​ര​ണം.