പത്തനംതിട്ട: ജില്ലയിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 2012 പേർക്ക്. ഇതാദ്യമായാണ് ജില്ലയിൽ പ്രതിദിന കണക്ക് രണ്ടായിരം കടക്കുന്നത്. ഇതിനിടെ ഇന്നലെ മുതൽ ടിപിആർ പരസ്യപ്പെടുത്തുന്നത് തടഞ്ഞിട്ടുണ്ട്. സംസ്ഥാന ശരാശരിക്കടുത്താണ് ജില്ലയിലെ ടിപിആറെന്ന് ഡിഎംഒ സൂചന നൽകി. രോഗികളുടെ എണ്ണം കൂടുന്പോഴും പരിശോധനകൾ കൂട്ടിയിട്ടില്ല. ഇന്നലെ 6275 പരിശോധനകളാണ് നടന്നത്.
പത്തനംതിട്ട നഗരസഭയിൽ മാത്രം ഇന്നലെ 177 പുതിയ രോഗികളാണുള്ളത്. തിരുവല്ലയിൽ 138, അടൂർ 68, പന്തളം 57 എന്നിങ്ങനെയാണ് നഗരപ്രദേശത്തെ കണക്കുകൾ. കോന്നി ഗ്രാമപഞ്ചായത്ത് പരിധിയിൽ 150 പുതിയ രോഗികളുണ്ട്.
ആനിക്കാട് 13, ആറന്മുള 28, അരുവാപ്പുലം 37, അയിരൂർ 34, ചെന്നീർക്കര 29, ചെറുകോൽ 12, ചിറ്റാർ 9, ഏറത്ത് 29, ഇലന്തൂർ 41, ഏനാദിമംഗലം 32, ഇരവിപേരൂർ 55, ഏഴംകുളം 39, എഴുമറ്റൂർ 42, കടന്പനാട് 44, കടപ്ര 10, കലഞ്ഞൂർ 47, കല്ലൂപ്പാറ 20, കവിയൂർ 21, കൊടുമണ്‍ 37, കോയിപ്രം 34, കൊറ്റനാട് 20, കോട്ടാങ്ങൽ 13, കോഴഞ്ചേരി 32, കുളനട 28, കുന്നന്താനം 27, കുറ്റൂർ 19, മലയാലപ്പുഴ 36, മല്ലപ്പളളി 33, മല്ലപ്പുഴശേരി 11, മെഴുവേലി 18, മൈലപ്ര 15, നാറാണംമൂഴി 14, നാരങ്ങാനം 23, നെടുന്പ്രം 4, നിരണം 15, ഓമല്ലൂർ 29, പള്ളിക്കൽ 37, പന്തളംതെക്കേക്കര 12, പെരിങ്ങര 8, പ്രമാടം 89, പുറമറ്റം 13, റാന്നി 58, പഴവങ്ങാടി 46, അങ്ങാടി 17, പെരുനാട് 26, സീതത്തോട് 4, തണ്ണിത്തോട് 14, തോട്ടപ്പുഴശേരി 26, തുന്പമണ്‍ 16, വടശേരിക്കര 26, വളളിക്കോട് 39, വെച്ചൂച്ചിറ 41.
ജില്ലയിൽ ഇതേവരെ 221809 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1309 പേർ കൂടി ഇന്നലെ രോഗമുക്തരായി. 211934 പേർക്ക് ഇതോടെ രോഗമുക്തി ലഭിച്ചു. 8370 പേരാണ് ചികിത്സയിലുള്ളത്.
നാലു മരണംകൂടി
പത്തനംതിട്ട: കോവിഡ് ബാധിതരായ നാലുപേരുടെ മരണംകൂടി ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
ഇലന്തൂർ സ്വദേശി (86), തിരുവല്ല സ്വദേശി (73), എഴുമറ്റൂർ സ്വദേശി (78), മല്ലപ്പുഴശേരി സ്വദേശി (70) എന്നിവരാണ് മരിച്ചത്.