137 ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്
Thursday, January 27, 2022 10:36 PM IST
പ​ത്ത​നം​തി​ട്ട: കെ​പി​സി​സി ആ​ഹ്വാ​നം ചെ​യ്ത 137 ച​ല​ഞ്ച് ഏ​റ്റെ​ടു​ത്ത് അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ്. ഓ​ട്ടോ തൊ​ഴി​ലാ​ളി ഷി​ജു അ​ഴൂ​രി​ൽ നി​ന്നും ആ​ദ്യ വി​ഹി​തം ഏ​റ്റു​വാ​ങ്ങി ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​സ​തീ​ഷ് കൊ​ച്ചു​പ​റ​ന്പി​ൽ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു.

കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വെ​ട്ടൂ​ർ ജ്യോ​തി​പ്ര​സാ​ദ്, എ. ​സു​രേ​ഷ് കു​മാ​ർ, അ​നി​ൽ തോ​മ​സ്, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നി​ൽ എ​സ്. ലാ​ൽ അ​സം​ഘ​ടി​ത​തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ജി​തി​ൻ രാ​ജ് , രാ​ജു നെ​ടു​വേ​ലി മ​ണ്ണി​ൽ,ലി​നു, ജി​ജി വ​ലം​ഞ്ചു​ഴി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

മൂ​ഴി​യാ​ർ സം​ഭ​ര​ണി തു​റ​ക്കും

പ​ത്ത​നം​തി​ട്ട: കെ​എ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​ക്കാ​ട് പ​വ​ർ ഹൗ​സി​ന്‍റെ ജ​ന​റേ​റ്റ​റി​ന്‍റെ വാ​ർ​ഷി​ക അ​റ്റ​കു​റ്റ​പ്പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ ഫെ​ബ്രു​വ​രി 25 വ​രെ വീ​ണ്ടും വൈ​ദ്യു​തോ​ത്പാ​ദ​നം നി​ർ​ത്തി​വ​ച്ച​തി​നാ​ൽ മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ ജ​ല നി​ര​പ്പ് ഏ​തു സ​മ​യ​ത്തും പ​ര​മാ​വ​ധി ജ​ല​നി​ര​പ്പാ​യ 192.63 മീ​റ്റ​റാ​യി ഉ​യ​രു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യ​മു​ണ്ട്. ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​യി മൂ​ഴി​യാ​ർ ഡാ​മി​ന്‍റെ മൂ​ന്നു ഷ​ട്ട​റു​ക​ൾ പ​ര​മാ​വ​ധി 30 സെ​ന്‍റി മീ​റ്റ​ർ എ​ന്ന തോ​തി​ൽ ഉ​യ​ർ​ത്തി 50 കു​മെ​ക്സ് എ​ന്ന നി​ര​ക്കി​ൽ ഏ​തു​സ​മ​യ​ത്തും ജ​ലം ക​ക്കാ​ട്ട് ആ​റി​ലേ​ക്ക് ഒ​ഴു​ക്കി വി​ടു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ അ​റി​യി​ച്ചു.

ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ന്ന​ത് മൂ​ലം ന​ദി​ക​ളി​ൽ 15 സെ​ന്‍റി​മീ​റ്റ​ർ വ​രെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നേ​ക്കാം. മൂ​ഴി​യാ​ർ ഡാം ​മു​ത​ൽ ക​ക്കാ​ട് പ​വ​ർ ഹൗ​സ് വ​രെ​യു​ള്ള ഇ​രു ക​ര​ക​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രു പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം.