നെ​ല്ലു സം​ഭ​ര​ണം മ​ഴ​യി​ൽ കു​തി​രു​ന്നു
Sunday, May 15, 2022 10:25 PM IST
തി​രു​വ​ല്ല: മ​ഴ ശ​ക്ത​മാ​യ​തി​നേ തു​ട​ർ​ന്ന് അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ നെ​ല്ലു​സം​ഭ​ര​ണം പാ​ളു​ന്നു. പാ​ട​ങ്ങ​ളി​ൽ നി​ന്നു കൊ​യ്തെ​ടു​ത്ത നെ​ല്ല് റോ​ഡ​രി​കി​ലും മ​റ്റു​മാ​യി കൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​വ സു​ഗ​മ​മാ​യി മി​ല്ലു​ക​ളി​ലേ​ക്ക് നീ​ക്കാ​നാ​യി​ട്ടി​ല്ല. മൂ​ടി​യി​ട്ടി​ട്ടു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​യ മ​ഴ​യി​ൽ നെ​ല്ല് ന​ന​ഞ്ഞു തു​ട​ങ്ങി.
നെ​ല്ല് കൂ​ട്ടി​യി​ട്ട സ്ഥ​ല​ങ്ങ​ൾ​ക്കു ചു​റ്റം പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​മാ​യി. സം​ഭ​ര​ണം മ​ന്ദ​ഗ​തി​യി​ൽ നീ​ങ്ങു​ന്ന​തി​നി​ടെ മ​ഴ ശ​ക്ത​മാ​യ​ത് ക​ർ​ഷ​ക​ർ​ക്ക് ഇ​രു​ട്ട​ടി​യാ​യി മാ​റു​ക​യാ​യി​രു​ന്നു.
അ​ഴി​യി​ട​ത്തു​ചി​റ - മേ​പ്രാ​ൽ, മേ​പ്രാ​ൽ - കി​ട​ങ്ങ​റ, സ്വാ​മി​പാ​ലം - ക​ഴു​വേ​ലി​പ്പു​റം, പെ​രി​ങ്ങ​ര ജം​ഗ്ഷ​ൻ, പ​ഞ്ചാ​യ​ത്തു​പ​ടി, മാ​ത​ക​ത്തി​ൽ​പ​ടി റോ​ഡ് ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം നെ​ല്ല് കൂ​ട്ടി​യി​ട്ടി​ട്ടു​ണ്ട്. താ​ഴ്ന്നു കി​ട​ക്കു​ന്ന റോ​ഡു​ക​ളി​ലേ​ക്ക് വെ​ള്ളം ക​യ​റാ​നു​ള്ള സാ​ധ്യ​ത​യു​മേ​റെ​യാ​ണ്. പെ​രി​ങ്ങ​ര​യി​ൽ കൊ​യ്ത്ത് പൂ​ർ​ത്തി​യാ​കാ​നു​ള്ള പാ​ട​ങ്ങ​ളി​ലും നെ​ല്ല് കൂ​ട്ടി​യി​ട്ടു​ണ്ട്. പാ​ട​ങ്ങ​ളി​ൽ വീ​ണ്ടും വെ​ള്ളം നി​റ​ഞ്ഞു​തു​ട​ങ്ങി​യ​തു കാ​ര​ണം കൊ​യ്ത്തും മു​ട​ങ്ങും. യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു​ള്ള കൊ​യ്ത്ത് ന​ട​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ൽ. കൂ​ടു​ത​ൽ സ​മ​യ​മെ​ടു​ത്താ​ണ് ഇ​ത്ത​വ​ണ കൊ​യ്ത്തു ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് മ​ഴ വീ​ണ്ടും ശ​ക്ത​മാ​യ​ത്. ശ​ക്ത​മാ​യ മ​ഴ​യ്ക്കി​ടെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു വെ​ള്ളം ക​യ​റി​ത്തു​ട​ങ്ങു​ക​യും ചെ​യ്തു. ന​ദി​ക​ളി​ലും തോ​ടു​ക​ളി​ലും ജ​ല​നി​ര​പ്പും ഉ​യ​ർ​ന്നു തു​ട​ങ്ങി.