ആ​രോ​ഗ്യ​മ​ന്ത്രി - ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ പോ​രി​ൽ ഇ​ട​പെ​ട്ട് സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും
Sunday, May 15, 2022 10:25 PM IST
പ​ത്ത​നം​തി​ട്ട: ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജും ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ചി​റ്റ​യം ഗോ​പ​കു​മാ​റും ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ടാ​തെ മാ​റി​നി​ന്ന സി​പി​ഐ​യും നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ വി​ഷ​യം സി​പി​എം, സി​പി​ഐ ത​ർ​ക്ക​മാ​യും മാ​റി. ഏ​റെ​ക്കാ​ല​മാ​യി ജി​ല്ല​യി​ൽ ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ളി​ലേ​ക്ക് പു​തി​യ വി​വാ​ദ​ങ്ങ​ളും ക​ട​ന്നു​വ​രി​ക​യാ​ണ്.
ആ​രോ​ഗ്യ​മ​ന്ത്രി, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ർ ത​ർ​ക്ക​ത്തി​ൽ ഇ​ട​പെ​ട്ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ത്തി​യ രൂ​ക്ഷ വി​മ​ർ​ശ​ന​ത്തി​നെ​തി​രേ​യാ​ണ് ഇ​ന്ന​ലെ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി. ജ​യ​ന്‍റെ പ്ര​തി​ക​ര​ണം വ​ന്ന​ത്. ഇ​തോ​ടെ ഇ​രു​വ​ർ​ക്കും അ​താ​ത് പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ളു​ടെ പി​ന്തു​ണ ഉ​റ​പ്പാ​ക്കാ​നാ​യി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​രു​പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രും വി​ഷ​യ​ത്തി​ൽ ചേ​രി​തി​രി​ഞ്ഞ് പോ​രാ​ടു​ന്ന​തി​നി​ടെ​യാ​ണ് നേ​തൃ​ത്വ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക നി​ല​പാ​ട് പ​ര​സ്യ​മാ​യ​ത്.
ചി​റ്റ​യം ഗോ​പ​കു​മാ​റും വീ​ണാ ജോ​ർ​ജു​മാ​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ പ്ര​തി​ക​ര​ണം ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്ന് എ.​പി. ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കാ​ബി​ന​റ്റ് റാ​ങ്കി​ലു​ള്ള ര​ണ്ടു​പേ​ർ ത​മ്മി​ലു​ള്ള ത​ർ​ക്കം പ​രി​ഹ​രി​ക്കേ​ണ്ട​ത് സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ്. അ​ത് അ​വി​ടെ ച​ർ​ച്ച ചെ​യ്തു തീ​രേ​ണ്ട വി​ഷ​യ​മാ​ണ്.
"മ​ക​ളു​ടെ വി​വാ​ഹ​ത്തി​ന് അ​ച്ഛ​നെ ക്ഷ​ണി​ക്കേ​ണ്ട​തു​ണ്ടോ' എ​ന്ന സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ ചോ​ദ്യ​ത്തി​ന് "മ​ക​ളു​ടെ വി​വാ​ഹം അ​ച്ഛ​നെ കാ​ഴ്ച​ക്കാ​ര​നാ​യി ഇ​രു​ത്തി ക​ര​ക്കാ​ർ ന​ട​ത്തു​ന്ന​ത് ശ​രി​യാ​ണോ' എ​ന്ന മ​റു ചോ​ദ്യ​വും എ.​പി. ജ​യ​ൻ ഉ​ന്ന​യി​ച്ചു.
മ​ന്ത്രി​സ​ഭ വാ​ർ​ഷി​ക​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ദി​വ​സം പ​ത്ത​നം​തി​ട്ട​യി​ൽ വ​രാ​തി​രു​ന്ന​തു സം​ബ​ന്ധി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ചി​റ്റ​യം ഗോ​പ​കു​മാ​ർ സ്വാ​ഭാ​വി​ക​മാ​യി പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം എ​ന്തോ തെ​റ്റാ​യി പ​റ​ഞ്ഞു​വെ​ന്നൊ​ന്നും വ്യാ​ഖ്യാ​നി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും എ.​പി. ജ​യ​ൻ പ​റ​ഞ്ഞു. എ​ന്‍റെ കേ​ര​ളം പ്ര​ദ​ർ​ശ​ന വി​പ​ണ​ന​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റെ കൃ​ത്യ​മാ​യി വി​വ​രം അ​റി​യി​ക്കു​ന്ന​തി​ൽ പാ​ളി​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്. മു​ന്ന​ണി​ക്ക​ക​ത്ത് ച​ർ​ച്ച ചെ​യ്തു പ്ര​ശ്നം പ​രി​ഹ​രി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ജ​യ​ൻ പ​റ​ഞ്ഞു.