ഈ​ട്ടി​ച്ചു​വ​ട് വാ​ർ​ഡി​ലെ വി​ജ​യം കേ​ര​ള കോ​ൺ​ഗ്ര​സി​നു​കൂ​ടി അ​വ​കാ​ശ​പ്പെ​ട്ട​ത്: എ​ൻ.​എം. രാ​ജു
Wednesday, May 18, 2022 10:29 PM IST
പ​ത്ത​നം​തി​ട്ട: റാ​ന്നി അ​ങ്ങാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഈ​ട്ടി​ച്ചു​വ​ട് വാ​ര്‍​ഡി​ല്‍ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി നേ​ടി​യ അ​ട്ടി​മ​റി വി​ജ​യം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് എ​മ്മി​ന്‍റെ വി​ജ​യം കൂ​ടി​യാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​എം.​രാ​ജു. ക​ഴി​ഞ്ഞ ത​വ​ണ യു​ഡി​എ​ഫ് വി​ജ​യി​ച്ച വാ​ര്‍​ഡി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ ഇ​ട​തു മു​ന്ന​ണി​ക്കു വി​ജ​യി​ക്കാ​നാ​യാ​ത് ഇ​ട​തു​പ​ക്ഷ ചേ​രി​യി​ല്‍ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നി​ല​യു​റ​പ്പി​ച്ച​തു കൊ​ണ്ടു കൂ​ടി​യാ​ണ്. യു​ഡി​എ​ഫി​ല്‍ നി​ന്ന് ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ അ​ക​ലു​ന്നു​വെ​ന്ന​തി​ന്‍റെ സ​ന്ദേ​ശ​മാ​ണ് ഈ​ട്ടി​ച്ചു​വ​ട് വാ​ര്‍​ഡി​ലെ അ​ട്ടി​മ​റി വി​ജ​യ​മെ​ന്ന് രാ​ജു പ​റ​ഞ്ഞു.
റാ​ന്നി എം​എ​ല്‍​എ​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ പ്ര​മോ​ദ് നാ​രാ​യ​ണ​ന്‍റെ ജ​ന​കീ​യ​ത​യ്ക്കു ല​ഭി​ച്ച അം​ഗീ​കാ​രം കൂ​ടി​യാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ല​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.