ജി​ല്ലാ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ന് പു​തി​യ കെ​ട്ടി​ടം
Thursday, May 19, 2022 10:34 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ലാ​ബി​ന്റെ പു​തി​യ കെ​ട്ടി​ടം അ​ടൂ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ശി​ലാ​ഫ​ല​കം അ​നാ​ച്ഛാ​ദ​നം ചെ​യ്തു.
അ​ടൂ​ര്‍ പോ​ലീ​സ് സ്റ്റേഷ​നു സ​മീ​പം നി​ര്‍​മി​ച്ച കെ​ട്ടി​ട​ത്തി​ല്‍ ഫോ​റ​ന്‍​സി​ക് തെ​ളി​വു​ക​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കു​ള്ള സൗ​ക​ര്യ​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം ഫോ​റ​ന്‍​സി​ക് ലാ​ബി​നെ ആ​ശ്ര​യി​ക്കാ​തെ ഇ​നി​മു​ത​ല്‍ വേ​ഗ​ത്തി​ല്‍ ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ടെ ശേ​ഖ​ര​ണ​വും പ​രി​ശോ​ധ​ന​യും പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ത്താ​നാ​കും.
ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ല്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി സ്വ​പ്‌​നി​ല്‍ മ​ധു​ക​ര്‍ മ​ഹാ​ജ​ന്‍, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ഡി. ​സ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.