എം​എ​ല്‍​എയുടെ മിന്നൽ സന്ദർശനം! കോ​ന്നി നാ​രാ​യ​ണ​പു​രം ച​ന്ത ക്ലീ​ൻ
Saturday, May 21, 2022 11:14 PM IST
കോ​ന്നി: കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ല്‍ കോ​ന്നി നാ​രാ​യ​ണ​പു​രം ച​ന്ത​യി​ലെ ദു​ര്‍​ഗ​ന്ധം വ​മി​പ്പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ചു. കോ​ന്നി ച​ന്ത​യി​ല്‍ പു​തി​യ ഗേ​റ്റും സി​സി​ടി​വി​യും ഉ​ട​ന്‍ സ്ഥാ​പി​ക്കു​മെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ഉ​റ​പ്പു ന​ല്‍​കി. വെ​ള്ള​മി​ല്ലാ​ത്ത​തി​നാ​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യി കി​ട​ക്കു​ന്ന ടോ​യ്‌​ല​റ്റു​ക​ള്‍ വൃ​ത്തി​യാ​ക്കി ഉ​പ​യോ​ഗ യോ​ഗ്യ​മാ​ക്കു​മെ​ന്നും മ​ത്സ്യ​മാ​ര്‍​ക്ക​റ്റി​നു​ള്ളി​ല്‍ ത​ന്നെ വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഒ​രു​ക്കു​മെ​ന്നും മാ​ലി​ന്യ​പ്ര​ശ്‌​നം ശാ​ശ്വ​ത​മാ​യി പ​രി​ഹ​രി​ക്കു​ന്ന​തി​നു വേ​ണ്ടി പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ പ്ര​ത്യേ​ക യോ​ഗം വി​ളി​ക്കു​മെ​ന്നും എം​എ​ല്‍​എ അ​റി​യി​ച്ചു.

മ​ന്ത്രി വീ​ണാ ജോ​ര്‍​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ മ​ഴ​ക്കാ​ല​രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നു ജി​ല്ല​യി​ലെ എം​എ​ല്‍​എ​മാ​ര്‍, ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​സി​ഡ​ന്‍റു​മാ​ര്‍, സെ​ക്ര​ട്ട​റി​മാ​ര്‍, ജി​ല്ലാ​ത​ല​ത്തി​ലു​ള്ള ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്ത ആ​രോ​ഗ്യ​ജാ​ഗ്ര​താ യോ​ഗം ഓ​ണ്‍​ലൈ​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ര്‍​ന്നി​രു​ന്നു. കോ​ന്നി നാ​രാ​യ​ണ​പു​രം ച​ന്ത​യി​ലെ മാ​ലി​ന്യ​പ്ര​ശ്നം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നു കെ.​യു. ജനീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ യോ​ഗ​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍, ച​ന്ത​യി​ലെ മാ​ലി​ന്യ​മെ​ല്ലാം സം​സ്‌​ക​രി​ച്ചു​വെ​ന്നാ​യി​രു​ന്നു കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ജ​യ ബാ​ല​ന്‍ യോ​ഗ​ത്തി​ൽ അ​റി​യി​ച്ച​ത്. സ​ത്യാ​വ​സ്ഥ നേ​രി​ട്ടു ബോ​ധ്യ​പ്പെ​ടാ​ന്‍ യോ​ഗം അ​വ​സാ​നി​ച്ച ഉ​ട​ന്‍ ത​ന്നെ കോ​ന്നി ച​ന്ത​യി​ല്‍ കെ.​യു. ജ​നീ​ഷ്‌​കു​മാ​ര്‍ എം​എ​ല്‍​എ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണു മാ​ലി​ന്യ​ങ്ങ​ള്‍ കു​ന്നു​കൂ​ടി അ​തി​രൂ​ക്ഷ​ഗ​ന്ധം പ​ട​ര്‍​ത്തി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്കു ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി.

എ​ത്ര​യും വേ​ഗം ച​ന്ത വൃ​ത്തി​യാ​ക്കാ​നും മാ​ലി​ന്യ​ങ്ങ​ള്‍ യ​ഥാ​വി​ധി സം​സ്‌​ക​രി​ക്കാ​നും എം​എ​ല്‍​എ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍​ക്ക് അ​ന്ത്യ​ശാ​സ​നം ന​ല്‍​കി. ഇ​തേ​ത്തു​ട​ര്‍​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ കെ.​ആ​ര്‍. സു​മേ​ഷ്, കോ​ന്നി പ​ഞ്ചാ​യ​ത്ത് സെ​ക്രട്ടറി ജ​യ​ബാ​ല​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ച​ന്ത​യി​ലെ മാ​ലി​ന്യ​ങ്ങ​ള്‍ വേ​ഗ​ത്തി​ല്‍ സം​സ്‌​ക​രി​ച്ച​ത്.