ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം
Friday, June 24, 2022 10:43 PM IST
മ​ല്ല​പ്പ​ള്ളി:​പു​റ​മ​റ്റം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് സൗ​മ്യ ജോ​ബി​യെ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​വ​ർ​ക്കെ​തി​രേ ക​ർ​ക്ക​ശ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌ വൈ​സ് ചെ​യ​ർ​മാ​ൻ ജോ​സ​ഫ് എം. ​പു​തു​ശേ​രി​യും ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യം​ഗം കു​ഞ്ഞു​കോ​ശി പോ​ളും ആ​വ​ശ്യ​പ്പെ​ട്ടു.
യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​ക​ളെ അ​ട്ടി​മ​റി​ച്ചു ഭ​ര​ണം പി​ടി​ക്കു​ന്ന​ത് സ്ഥി​രം പ​തി​വാ​ക്കി​യ സി​പി​എ​മ്മി​നു സ്വ​ന്തം പാ​ള​യ​ത്തി​ൽ​നി​ന്ന് അ​തേ തി​രി​ച്ച​ടി ല​ഭി​ച്ച​താ​ണ് പു​റ​മ​റ്റ​ത്തു ക​ണ്ട​ത്. കോ​യി​പ്രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലും നാ​ലു ദി​വ​സം മു​മ്പ് തി​രു​വ​ല്ല ന​ഗ​ര​സ​ഭ​യി​ലും ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​റു​മാ​റ്റ​ക്കാ​ർ​ക്ക് ചു​വ​ന്ന ഷാ​ൾ ഇ​ടു​ക​യും ചു​വ​പ്പു​പ​ര​വ​താ​നി വി​രി​ക്കു​ക​യും ചെ​യ്ത​വ​ർ പു​റ​മ​റ്റ​ത്ത് അ​ക്ര​മാ​സ​ക്ത​രാ​കു​ന്ന​ത് അ​വ​സ​ര​വാ​ദ​പ​ര​മെ​ന്ന് ഇ​രു​വ​രും പ​റ​ഞ്ഞു.

ര​ക്ത​ദാ​ന ക്യാ​ന്പ്

അ​ടൂ​ർ: സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റെ​ഡ് ഈ​സ്‌ ബ്ല​ഡ്‌ കേ​ര​ളാ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ര​ക്ത​ദാ​ന ക്യാ​മ്പ് ന​ട​ത്തി. അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളു​മ​ട​ക്കം 32 പേ​ർ ര​ക്തം ദാ​നം ചെ​യ്തു.
കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. മി​നി മാ​ത്യു, പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി ട്രാ​ൻ​സ്ഫ്യു​ഷ​ൻ സ​ർ​വീ​സ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​പ്ര​റ്റി, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഡോ. ​ജോ​ൺ മേ​ജ​ർ തോ​മ​സ്, ഡോ. ​നി​ഷാ മാ​ത്യു, വോ​ള​ന്‍റി​യ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.