പി​എം റോ​ഡ് നി​ർ​മാ​ണം: ഏ​റ്റെ​ടു​ത്ത ഭൂ​മി​ എന്തു ചെയ്തു? പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സം​ഘം
Friday, June 24, 2022 10:46 PM IST
റാ​ന്നി: പു​ന​ലൂ​ർ-​മൂ​വാ​റ്റു​പു​ഴ സം​സ്ഥാ​ന പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി കെ​എ​സ്ടി​പി വി​ല ന​ൽ​കി ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ൾ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കും.
സം​സ്ഥാ​ന പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​ന് പ്ര​മോ​ദ് നാ​രാ​യ​ൺ എം​എ​ൽ​എ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കെ​എ​സ്ടി​പി വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. സ്ഥ​ലം വി​നി​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ന്നി, പ​ഴ​വ​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന ഭാ​ഗ​ങ്ങ​ളി​ലെ പ​രാ​തി​ക​ൾ ക​ട​ന്നു പോ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ അ​താ​ത് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​ർ​ക്കു ന​ൽ​ക​ണം. മെം​ബ​ർ​മാ​ർ ഇ​തു സ​മാ​ഹ​രി​ച്ച് കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ​ക്കു കൈ​മാ​റും. ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ തീ​ർ​പ്പു​ണ്ടാ​യോ​യെ​ന്നു പ​രി​ശോ​ധി​ക്കാ​ൻ ഒ​രു മാ​സ​ത്തി​നു​ശേ​ഷം ര​ണ്ടു പ​ഞ്ചാ​യ​ത്തു​ക​ളി​ലും വെ​വേ​റെ അ​ദാ​ല​ത്തു​ക​ൾ ന​ട​ത്തും.
കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കു​ന്ന പ​രാ​തി​ക​ൾ പ​രി​ഹൃത​മാ​കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേ​പം ഉ​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ദാ​ല​ത്ത് ന​ട​ത്തി​യ​ത്. എ​ന്നാ​ൽ അ​ദാ​ല​ത്ത് ന​ട​ക്കു​ന്ന വി​വ​രം പൊ​തു​ജ​ന​ത്തെ അ​റി​യി​ക്കാ​ൻ കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് വീ​ണ്ടും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ അ​ദാ​ല​ത്തു​ക​ൾ ന​ട​ത്താ​ൻ എം​എ​ൽ​എ നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഉ​തി​മൂ​ട് ബ്ലോ​ക്ക്പ​ടി മാ​മു​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ ആ​കു​മ്പോ​ൾ ഇ​വി​ട​ങ്ങ​ളി​ൽ റോ​ഡ് സു​ര​ക്ഷ പ​രി​ശോ​ധി​ച്ച് വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ടാ​യി. റോ​ഡ് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ടു​ത്ത മ​ണ്ണ് അ​ധി​ക​മാ​യി നി​ക്ഷേ​പി​ച്ച ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്ന് ഇ​വ നീ​ക്കം ചെ​യ്യും. ചെ​ത്തോ​ങ്ക​ര വ​ലി​യ​തോ​ട് വീ​തി കൂ​ട്ടു​ന്ന ന​ട​പ​ടി​ക​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ ഉ​റ​പ്പു ന​ൽ​കി.
എം​എ​ൽ​എ​യെ കൂ​ടാ​തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​നി​ത അ​നി​ൽ​കു​മാ​ർ, ശോ​ഭ ചാ​ർ​ളി, മെം​ബ​ർ​മാ​രാ​യ സ​ച്ചി​ൻ വ​യ​ല, മ​ന്ദി​രം ര​വീ​ന്ദ്ര​ൻ, കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ർ ഹ​രീ​ഷ് കു​മാ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ജാ​സ്മി​ൻ, ക​രാ​ർ ക​ന്പ​നി പ്രോ​ജ​ക്ട് മാ​നേ​ജ​ർ ശ്രീ​രാ​ജ്, ആ​ലി​ച്ച​ൻ ആ​റൊ​ന്നി​ൽ, എം.​കെ. മ​നോ​ജ്, എം.​ആ​ർ. സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.