വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തി​ക​ൾ പോ​ലീ​സ് പി​ടി​യി​ൽ
Friday, June 24, 2022 10:46 PM IST
തി​രു​വ​ല്ല: നി​ലം​നി​ക​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് വ​ള്ളം​കു​ള​ത്ത് വീ​ടു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി ഗൃ​ഹ​നാ​ഥ​നെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​ക​ളെ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് ചൂ​ര​പ്പാ​ടി പാ​ല​മ​റ്റം കോ​ള​നി​യി​ൽ ജി​ഷ്ണു (മ​നു-26), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ൻ ജി​തി​ൻ (23) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ​ള്ളം​കു​ളം ഈ​സ്റ്റ് ശ്രീ​ക​ണ്ഠ സ​ദ​ന​ത്തി​ൽ ശ​ശി​ധ​ര​ൻ നാ​യ​രെ ക​മ്പി​വ​ടി ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ഭാ​ര്യ സോ​ണി​യെ മ​ർ​ദിക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ലാ​ണ് ന​ട​പ​ടി. മാ​ർ​ച്ച് 27ന് ​രാ​ത്രി ഒ​ന്പ​തോ​ടെ ആ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.
സം​ഭ​വശേ​ഷം ഒ​ളി​വി​ൽ​പ്പോ​യ പ്ര​തി​ക​ളെ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം തി​രു​വ​ല്ല സി​ഐ പി.​എസ്. വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം കാ​വാ​ല​ത്തെ ബ​ന്ധു​വീ​ട്ടി​ൽനി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.
കേ​സി​ൽ ഒ​ന്നാം പ്ര​തി​യാ​യ വ​ള്ളം​കു​ളം അം​ബേ​ദ്ക​ർ കോ​ള​നി​യി​ൽ പ്ര​ദീ​പി​നെ (43) ക​ഴി​ഞ്ഞ മാ​സം അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. പ്ര​ദീ​പി​ന്‍റെ അ​ടു​ത്ത ബ​ന്ധു​ക്ക​ളാ​ണ് പി​ടി​യി​ലാ​യ ജി​ഷ്ണു​വും ജി​തി​നും. ശ​ശി​ധ​ര​ൻ നാ​യ​രും പ്ര​ദീ​പി​ന്‍റെ അ​യ​ൽ​വാ​സി​യും ത​മ്മി​ൽ നി​ലം​നി​ക​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വീ​ട് കയ​റി​യു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്.