കോ​ന്നി​യു​ടെ ദാ​ഹം തീ​രു​മോ?
Sunday, June 26, 2022 11:10 PM IST
കോ​ന്നി: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ സ​മ​ഗ്ര കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി 11 പ​ഞ്ചാ​യ​ത്തി​ലും ന​വം​ബ​റി​ൽ ടെ​ന്‍​ഡ​ര്‍ ചെ​യ്യാ​ൻ തീ​രു​മാ​നം.
കോ​ന്നി നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ല്‍ 59,953 കു​ടും​ബ​ങ്ങ​ളി​ലേ​ക്കു കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​നാ​യി 625.11 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കു​ന്ന​ത്.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ ചേ​ര്‍​ന്ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ​യും സെ​ക്ര​ട്ട​റി​മാ​രു​ടെ​യും ജ​ല അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും സം​യു​ക്ത യോ​ഗ​ത്തി​ല്‍ കെ.​യു. ജ​നീ​ഷ് കു​മാ​ര്‍ എം​എ​ല്‍​എ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍ സ്ഥാ​പി​ക്കാ​നും ടാ​ങ്ക് സ്ഥാ​പി​ക്കാ​നും റ​വ​ന്യൂ പു​റ​മ്പോ​ക്ക് ഏ​റ്റെ​ടു​ത്ത് ഉ​പ​യോ​ഗി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​മാ​ര്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കു ക​ത്ത് ന​ല്‍​ക​ണ​മെ​ന്ന് എം​എ​ല്‍​എ നി​ര്‍​ദേ​ശി​ച്ചു.
ടാ​ങ്കു​ക​ൾ ഉ​ട​ൻ
റ​വ​ന്യൂ​ഭൂ​മി ല​ഭ്യ​മാ​കാ​ത്ത ഇ​ട​ങ്ങ​ളി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ള്‍ ഭൂ​മി വാ​ങ്ങ​ണം. പ​ദ്ധ​തി ടെ​ന്‍​ഡ​ര്‍ ചെ​യ്യാ​ന്‍ അ​ഡ്വാ​ന്‍​സ് പൊ​സി​ഷ​ന്‍ ന​ൽ​കും. പ​ഞ്ചാ​യ​ത്തി​ലെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും റോ​ഡു​ക​ളി​ല്‍​ക്കൂ​ടി പൈ​പ്പ് ലൈ​ന്‍ പോ​കു​ന്ന​തു പ​ഞ്ചാ​യ​ത്ത് ഉ​റ​പ്പു​വ​രു​ത്ത​ണം. ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കാ​ൻ പ​ര​മാ​വ​ധി വേ​ഗ​ത്തി​ല്‍ സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും എം​എ​ല്‍​എ പ​റ​ഞ്ഞു.
പ്ര​മാ​ട​ത്ത് 9,669
കു​ടും​ബ​ങ്ങ​ള്‍​ക്ക്
പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ല്‍ 9669 കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് 102.8 കോ​ടി. കു​ള​പ്പാ​റ, നെ​ടും​പാ​റ, പ​ട​പ്പു​പാ​റ, കൊ​ച്ചു​മ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​ങ്കും വ്യാ​ഴി ക​ട​വി​ല്‍ കി​ണ​റും നി​ര്‍​മി​ക്കും. ജൂ​ലൈ മാ​സം പ്ര​മാ​ടം പ​ഞ്ചാ​യ​ത്തി​ലെ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ക്കും. 25ന് ​പ​ഞ്ചാ​യ​ത്ത്, ജ​ല അ​ഥോ​റി​റ്റി പ്ര​തി​നി​ധി​ക​ള്‍ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തും.
സീ​ത​ത്തോ​ട്ടി​ല്‍
സീ​ത​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 5922 കു​ടും​ബ​ങ്ങ​ളി​ല്‍ ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ൻ 51.5 കോ​ടി.
സീ​ത​ത്തോ​ട് നി​ല​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ കോ​ട്ട​ക്കു​ഴി സീ​ത​ക്കു​ഴി ഗു​രു​നാ​ഥ​ന്‍ മ​ണ്ണ് ഗു​രു​മ​ന്ദി​രം അ​ളി​യ​ന്‍​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഞ്ച് ടാ​ങ്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കും.
എ​ട്ടാം ബ്ലോ​ക്ക്, കോ​ട്ട​ക്കു​ഴി ത​ടം, തേ​വ​ര്‍​മ​ല, പ​ഞ്ഞി​പ്പാ​റ ഹ​രി​ജ​ന്‍ കോ​ള​നി, ഗ​വി മീ​നാ​ര്‍ കൊ​ച്ചു​പ​മ്പ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കും. 10 ദി​വ​സ​ത്തി​ന​കം ലാ​ന്‍​ഡ് ക്ലി​യ​റ​ന്‍​സ് ചെ​യ്യും. ജൂ​ലൈ 30 മു​ത​ല്‍ സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് 15ന​കം എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കും.
മ​ല​യാ​ല​പ്പു​ഴ​യി​ല്‍
മ​ല​യാ​ല​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ല്‍ 4131 കു​ടും​ബ​ങ്ങ​ളി​ല്‍ ക​ണ​ക്ഷ​ന് ന​ൽ​കാ​നാ​യി 63.28 കോ​ടി.
മ​ണി​യാ​ര്‍ ഡാ​മി​നു സ​മീ​പം കി​ണ​റും മോ​ളൂ​ത്ര മു​രു​പ്പ്, കാ​ഞ്ഞി​ര​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​ങ്കു​ക​ളും സ്ഥാ​പി​ക്കും. ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലും പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ ഭൂ​മി വി​ല കൊ​ടു​ത്തു വാ​ങ്ങും. ജൂ​ലൈ​യി​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ച്ച് സെ​പ്റ്റം​ബ​ര്‍ 15ന് ​എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കും. ഒ​ക്ടോ​ബ​റി​ല്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്യും.
മൈ​ല​പ്ര​യി​ല്‍
മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ 2,839 കു​ടും​ബ​ങ്ങ​ള്‍​ക്കു ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ൻ 36.11 കോ​ടി. മ​ണി​യാ​ര്‍ ഡാ​മി​നു സ​മീ​പം സ്ഥാ​പി​ക്കു​ന്ന കി​ണ​റി​ല്‍​നി​ന്നു​ള്ള ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ക്കും. വ​ല്യ​യ​ന്തി, കാ​റ്റാ​ടി, ചീ​ങ്ക​ല്‍​ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കും. ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി സ്വ​കാ​ര്യ ഭൂ​മി പ​ഞ്ചാ​യ​ത്ത് വി​ല​കൊ​ടു​ത്തു വാ​ങ്ങും.
ജൂ​ലൈ​യി​ല്‍ സ​ര്‍​വേ പൂ​ര്‍​ത്തീ​ക​രി​ക്കും. സെ​പ്റ്റം​ബ​റി​ല്‍ എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ച്ചു ഒ​ക്ടോ​ബ​റി​ല്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്യും.
വ​ള്ളി​ക്കോ​ട്ട്
വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 3311 കു​ടും​ബ​ങ്ങ​ളി​ല്‍ ക​ണ​ക്ഷ​ന്‍ ന​ല്‍​കു​ന്ന​തി​നാ​യി 16.60 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭ്യ​മാ​യി. മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ലെ ടാ​ങ്കു​ക​ളി​ല്‍ നി​ന്നും ശു​ദ്ധ​ജ​ലം എ​ത്തി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് പ​ദ്ധ​തി​യി​ലെ തീ​രു​മാ​നം മാ​റ്റി വ​ള്ളി​ക്കോ​ട് പ​ഞ്ചാ​യ​ത്തി​നാ​യി പ്ര​ത്യേ​ക ടാ​ങ്ക് സ്ഥാ​പി​ക്കും.
ജൂ​ലൈ 30ന് ​സ​ര്‍​വേ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് 30ന് ​എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ക്കും. ഒ​ക്ടോ​ബ​റി​ല്‍ പ​ദ്ധ​തി ടെ​ന്‍​ഡ​ര്‍ ചെ​യ്യും.
ത​ണ്ണി​ത്തോ​ട്ടി​ല്‍
ത​ണ്ണി​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ല്‍ 2,841 കു​ടും​ബ​ങ്ങ​ൾ​ക്കു വെ​ള്ള​മെ​ത്തി​ക്കാ​ൻ 17.54 കോ​ടി. പ​റ​ക്കു​ളം, മേ​ലെ​പ​റ​ക്കു​ളം, മൂ​ര്‍​ത്തി​മ​ണ്ണ്, ക​രി​മാ​ന്‍​തോ​ട്, വ​ലി​യ കു​റ​വ​ന്‍​പാ​റ, മേ​ട​പ്പാ​റ, മേ​ക്ക​ണ്ണം, ഇ​ട​ങ്ക​ണ്ണം, ശ്രീ​രം​ഗ മു​രു​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കും. പ​ദ്ധ​തി സ​ര്‍​വേ പൂ​ര്‍​ത്തി​യാ​ക്കി എ​സ്റ്റി​മേ​റ്റ് സ​മ​ര്‍​പ്പി​ച്ചു ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​യാ​യി​ട്ടു​ണ്ട്.
ഏ​നാ​ദി​മം​ഗ​ല​ത്ത്
ഏ​നാ​ദി​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ല്‍ 8,031 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി 105 കോ​ടി. ക​ല്ല​ട​യാ​റ്റി​ല്‍ പ​ട്ടാ​ഴി ക​ടു​വ തോ​ട്ടി​ല്‍ കി​ണ​ര്‍ സ്ഥാ​പി​ച്ച് അ​ഞ്ചു​മ​ല​യി​ല്‍ ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ് സ്ഥാ​പി​ക്കും. മു​രു​ക​ന്‍​കു​ന്ന്, ചാ​യ​ലോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ടാ​ങ്കു​ക​ൾ.
അ​ഞ്ചു​മ​ല​യി​ല്‍ ല​ഭി​ക്കേ​ണ്ട ഒ​ന്ന​ര ഏ​ക്ക​ര്‍ റ​വ​ന്യൂ​ഭൂ​മി 10 ദി​വ​സ​ത്തി​ന​കം റ​വ​ന്യു വ​കു​പ്പി​ല്‍​നി​ന്നു ഉ​പ​യോ​ഗ അ​നു​മ​തി വാ​ങ്ങ​ണം. ജൂ​ലൈ​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ക്കും.
കോ​ന്നി​യി​ല്‍
കോ​ന്നി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 3,660 കു​ടും​ബ​ങ്ങ​ള്‍​ക്ക് വെ​ള്ളം ന​ൽ​കാ​ൻ 32.29 കോ​ടി. പൊ​ന്ത​നാം​കു​ഴി​യി​ല്‍ വാ​ട്ട​ര്‍​ടാ​ങ്ക് സ്ഥാ​പി​ക്കും. ഇ​ള​യാം​കു​ന്നി​ല്‍ ഉ​ള്ള ഒ​ന്ന​ര​യേ​ക്ക​ര്‍ റ​വ​ന്യൂ ഭൂ​മി​യി​ല്‍
വാ​ട്ട​ര്‍ ട്രീ​റ്റ്‌​മെ​ന്‍റ് പ്ലാ​ന്‍റ്. റ​വ​ന്യൂ ഭൂ​മി ഉ​പ​യോ​ഗാ​നു​മ​തി ല​ഭ്യ​മാ​ക്ക​ണം. ഒ​ക്ടോ​ബ​റി​ല്‍ ടെ​ന്‍​ഡ​ര്‍ ചെ​യ്യും.
അ​രു​വാ​പ്പു​ല​ത്ത്
അ​രു​വാ​പ്പു​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 3,688 ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ൻ 37.06 കോ​ടി. ഇ​തി​ല്‍ 1027 കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള കു​ടി​വെ​ള്ള ക​ണ​ക്ഷ​ന്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ശു​ദ്ധ​ജ​ല പ​ദ്ധ​തി​യി​ല്‍​നി​ന്നു ന​ൽ​കും. ഇ​തി​നാ​യി 13.51 കോ​ടി.
2661 കു​ടും​ബ​ങ്ങ​ള്‍​ക്കു ജ​ലം ഊ​ട്ടു​പാ​റ മു​രു​പ്പി​ല്‍ സ്ഥാ​പി​ക്കു​ന്ന ടാ​ങ്കി​ല്‍ എ​ത്തി​ക്കും. ഇ​തി​നാ​യി പ​ഞ്ചാ​യ​ത്ത് സ്ഥ​ലം വാ​ങ്ങി ന​ല്‍​കും.
ക​ല​ഞ്ഞൂ​രി​ല്‍
ക​ല​ഞ്ഞൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ 11,700 കു​ടും​ബ​ങ്ങ​ള്‍​ക്കു ശു​ദ്ധ​ജ​ല ക​ണ​ക്ഷ​ന്‍ ന​ല്‍​കാ​ൻ 116.48 കോ​ടി. പ​ഞ്ചാ​യ​ത്തി​ലെ മ​ല​ന​ട, പ​ട​പ്പാ​റ, അ​തി​രു​ങ്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ക്കും. അ​തി​രു​ങ്ക​ലും മ​ല​ന​ട​യി​ലും പ​ഞ്ചാ​യ​ത്ത് സ്വ​കാ​ര്യ​ഭൂ​മി വാ​ങ്ങും. പ​ട​പ്പാ​റ​യി​ലെ റ​വ​ന്യൂ ഭൂ​മി​ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം.
ചി​റ്റാ​റി​ല്‍
ചി​റ്റാ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 4,151 കു​ടും​ബ​ങ്ങ​ള്‍​ക്കു ക​ണ​ക്ഷ​നു 45.5 കോ​ടി.
മ​ണി​യാ​ര്‍ ഡാം ​സ്ഥാ​പി​ക്കു​ന്ന ശു​ദ്ധ​ജ​ല കി​ണ​റി​ല്‍​നി​ന്നു എ​ത്തി​ക്കു​ന്ന വെ​ള്ളം ചി​റ്റാ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​ങ്കു​ക​ള്‍ സ്ഥാ​പി​ച്ചു വി​ത​ര​ണം ചെ​യ്യും. ച​തു​ര​ക്ക​ള്ളി​പ്പാ​റ, ക​മ്പ​ക​ത്തും പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലെ റ​വ​ന്യൂ ഭൂ​മി ല​ഭ്യ​മാ​ക്ക​ണം.
മീ​ന്‍​കു​ഴി​ത​ടം വ​ലി​യ​കു​ള​ങ്ങ​ര വാ​ലി ബോ​ട്ടം, വ​ലി​യ​കു​ള​ങ്ങ​ര വാ​ലി ടോ​പ്പ്, പൂ​വ​ണ്ണം പ​താ​ലി​ല്‍ ടോ​പ്പ്, പൂ​വ​ണ്ണം പ​താ​ലി​ല്‍ ബോ​ട്ടം, മ​ണ്‍​പി​ലാ​വ് പു​ല​യ​ന്‍​പാ​റ ടോ​പ്, മ​ണ്‍​പി​ലാ​വ് പു​ല​യ​ന്‍​പാ​റ ബോ​ട്ടം, നീ​ലി​പ്പി​ലാ​വ് മൂ​ന്നാം മ​ല ടോ​പ്പ്, നീ​ലി​പ്പി​ലാ​വ് മൂ​ന്നാം മ​ല ബോ​ട്ടം, ക​ട്ട​ച്ചി​റ, തെ​ക്കേ​ക്ക​ര ടോ​പ്പ്, തെ​ക്കേ​ക്ക​ര ബോ​ട്ടം, കൊ​ടു​മു​ടി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സ്വ​കാ​ര്യ​ഭൂ​മി ഏ​റ്റെ​ടു​ക്കും.
കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ എം​എ​ല്‍​എ​യോ​ടൊ​പ്പം കോ​ന്നി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ജി സ​ജി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ രാ​ജ​ഗോ​പാ​ല​ന്‍ നാ​യ​ര്‍, ആ​ര്‍. മോ​ഹ​ന​ന്‍ നാ​യ​ര്‍, ജോ​ബി റ്റി. ​ഈ​ശോ, ച​ന്ദ്രി​ക സു​നി​ല്‍, ടി.​വി. പു​ഷ്പ​വ​ല്ലി, രേ​ഷ്മ മ​റി​യം റോ​യി, എ​ന്‍. ന​വ​നീ​ത്, ഷീ​ലാ കു​മാ​രി, ചാ​ങ്ങ​യി​ല്‍ കു​ട്ട​പ്പ​ന്‍, സ​ജി കു​ള​ത്തു​ങ്ക​ല്‍, ജ​ല അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ തു​ള​സീ​ധ​ര​ന്‍ സു​നി​ല്‍, ജ​ല​അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ സ​ന്ധ്യ, അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍​മാ​രാ​യ അ​മ്പു​ലാ​ല്‍, അ​നി​ല്‍​കു​മാ​ര്‍, അ​നി​ല്‍ ബീ​ന മ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.