ഓ​മ​ല്ലൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് കൈ​മാ​റി
Sunday, June 26, 2022 11:10 PM IST
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ കു​ടി​വെ​ള്ള പ​ദ്ധ​തി ന​വീ​ക​ര​ണ​ത്തി​ന് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 23 ല​ക്ഷം രൂ​പ ജ​ല​അ​ഥോ​റി​റ്റി​ക്കു കൈ​മാ​റി. ഓ​മ​ല്ലൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ നി​ല​വി​ലു​ള്ള കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 23 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. കൈ​പ്പ​ട്ടൂ​ര്‍ പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ല്‍ പു​തി​യ മോ​ട്ടോ​ര്‍ സ്ഥാ​പി​ക്കാ​ന്‍ 13 ല​ക്ഷ​വും വാ​ട്ട​ര്‍ ടാ​ങ്ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍​ക്ക് 10 ല​ക്ഷ​വു​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
50 വ​ര്‍​ഷം മു​മ്പ് സ്ഥാ​പി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ പ​രി​ഹ​രി​ക്കാ​ന്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് നി​ശ്ച​യി​ച്ച പ​ദ്ധ​തി പ്ര​കാ​ര​മാ​ണ് തു​ക അ​നു​വ​ദി​ച്ച​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ല്ലൂ​ര്‍ ശ​ങ്ക​ര​ന്‍, ജ​ല​അ​ഥോ​റി​റ്റി എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ര്‍ തു​ള​സീ​ധ​ര​ന് ഫ​ണ്ട് സം​ബ​ന്ധി​ച്ച രേ​ഖ​ക​ള്‍ കൈ​മാ​റി. ച​ട​ങ്ങി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​റാ തോ​മ​സ്, അം​ഗ​ങ്ങ​ളാ​യ രാ​ജി പി. ​രാ​ജ​പ്പ​ന്‍, ല​താ​കു​മാ​രി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.