പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്
Monday, June 27, 2022 10:41 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ പോ​ലീ​സി​ന്‍റെ ഒ​ത്താ​ശ​യോ​ടെ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നി​തി​ന്‍ എ​സ്. ശി​വ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. കു​റി​യ​ന്നൂ​ര്‍ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​സൂ​ത്രി​ത​മാ​യി ന​ട​ന്ന ക​ള്ള​വോ​ട്ടി​നെ ത​ട​യാ​ന്‍ ശ്ര​മി​ക്കു​ക​യും പോ​ലീ​സി​ല്‍ പ​രാ​തി കൊ​ടു​ക്കു​ക​യും ചെ​യ്ത യു​വ​മോ​ര്‍​ച്ച ആ​റ​ന്മു​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ശ​ശി​യെ അ​തി​ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ സി​പി​എം നേ​താ​വി​നെ മ​ര്‍​ദി​ച്ചു​വെ​ന്ന് ക​ള്ള​ക്ക​സ് ഉ​ണ്ടാ​ക്കി അ​രു​ണ്‍ ശ​ശി, അ​മൃ​ത് നാ​ഥ്, ഗോ​പ​കു​മാ​ര്‍ എ​ന്നീ യു​വ​മോ​ര്‍​ച്ച നേ​താ​ക്ക​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല്‍ അ​ട​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​തേ ദി​വ​സം സി​പി​എം അ​ക്ര​മി​ക​ളാ​യ സ​ച്ചി​ന്‍ സ​ജീ​വ്, ജി​നീ​വ് രാ​ജു, ഡോ​ണി, പി.​കെ. ബി​ജു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​പ്പ​തോ​ളം വ​രു​ന്ന സാ​യു​ധ സം​ഘം യു​വ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ശ​ശി​യു​ടെ വീ​ടി​നു​ള്ളി​ല്‍ ക​യ​റി പൂ​ര്‍​ണ​മാ​യും അ​ടി​ച്ചു ത​ക​ര്‍​ത്തു. തു​ട​ര്‍​ന്ന് യു​വ​മോ​ര്‍​ച്ച തോ​ട്ട​പ്പു​ഴ​ശേ​രി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദീ​പു​വി​ന്‍റെ വീ​ടും വാ​ഹ​ന​വും ന​ശി​പ്പി​ക്കു​ക​യും ഭാ​ര്യ​യെ​യും അ​മ്മ​യെ​യും ആ​ക്ര​മി​ക്കു​ക​യു​ണ്ടാ​യി.
ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​ക​യോ കു​റ്റ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യോ ഉ​ണ്ടാ​യി​ല്ല. പ​രാ​തി ന​ൽ​കാ​നെ​ത്തി​യാ​ളെ പോ​ലീ​സ് പ്ര​തി​യാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും യു​വ​മോ​ർ​ച്ച നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി​പി​ന്‍ വാ​സു​ദേ​വ്, ക​ര്‍​ഷ​ക മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ശ്യാം ​ത​ട്ട​യി​ല്‍, യു​വ​മോ​ര്‍​ച്ച പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ദീ​പു, മാ​താ​വ് ര​മ എ​ന്നി​വ​രും പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.