സ്വ​ർ​ണ​ക്ക​ട​ത്തു​കാ​രി​യു​ടെ ആ​ളാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് മാ​റി​യെ​ന്ന് സ്വ​രാ​ജ്
Wednesday, June 29, 2022 10:40 PM IST
പ​ത്ത​നം​തി​ട്ട: 21 ത​വ​ണ സ്വ​ർ​ണം ക​ട​ത്തി​യ ത​ട്ടി​പ്പു​കാ​രി​യു​ടെ ആ​ളാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് മാ​റി​യെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റം​ഗം എം. ​സ്വ​രാ​ജ്. യു​ഡി​എ​ഫ്, സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളു​ടെ ദു​ഷ്പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രേ എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ ബ​ഹു​ജ​ന​റാ​ലി​യും പൊ​തു​സ​മ്മേ​ള​ന​വും ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മാ​ന​സി​ക നി​ല ത​ക​രാ​റി​ലാ​യ ഒ​രാ​ളെ​പ്പോ​ലെ​യാ​ണ് ഇ​പ്പോ​ൾ ക​ള്ള​ക്ക​ട​ത്തു​കാ​രി സം​സാ​രി​ക്കു​ന്ന​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യ പ്ര​തി​പ​ക്ഷ നേ​താ​വും കൂ​ട്ട​രും ത​ത്കാ​ല​ത്തേ​ക്കു തി​ര​ശീ​ല​യ്ക്കു പി​ന്നി​ലേ​ക്കു മാ​റി​യി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു നോ​ക്കി​നി​ൽ​ക്ക​വേ മാ​ഞ്ഞു​പോ​കു​ന്ന പാ​ർ​ട്ടി​യാ​യി കോ​ൺ​ഗ്ര​സ് മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വാ​ഴ​വ​യ്ക്കാ​ൻ ഉ​ചി​ത​മാ​യ സ്ഥ​ല​മാ​ണെ​ങ്കി​ലും വ​യ​നാ​ട്ടി​ലെ സം​ഭ​വ​ത്തെ മു​ഖ്യ​മ​ന്ത്രി അ​ട​ക്കം എ​ല്ലാ​വ​രും ത​ള്ളി​പ്പ​റ​ഞ്ഞ​താ​ണ്.

മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്ര​ത്തി​ന് ഒ​രു ത​ക​രാ​റും പ​റ്റി​യി​ല്ല എ​ന്ന​ത് ചാ​ന​ൽ ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​ണ്. അ​ക്ര​മ​സ​മ​ര​ങ്ങ​ളി​ലൂ​ടെ ജ​നാ​ധി​പ​ത്യ​ത്തെ കോ​ൺ​ഗ്ര​സ് അ​പ​ഹ​സി​ക്കു​ക​യാ​ണ്.
സ്വ​ർ​ണ​ക്ക​ട​ത്തു കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യ്ക്കെ​തി​രെ ശ​ക്ത​മാ​യ ഒ​രു ആ​രോ​പ​ണം പോ​ലും പ്ര​തി​പ​ക്ഷ​ത്തി​നി​ല്ലെ​ന്ന് സ്വ​രാ​ജ് പ​റ​ഞ്ഞു.

സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി എ.​പി.​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പി ഉ​ദ​യ​ഭാ​നു, എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല, മാ​ത്യു ടി. ​തോ​മ​സ് എം​എ​ൽ​എ, ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ പി​ള്ള, കേ​ര​ള കോ​ൺ​ഗ്ര​സ് എം ​സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് കോ​ഴി​മ​ല,

കേ​ര​ള കോ​ൺ​ഗ്ര​സ് - ബി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. ജേ​ക്ക​ബ്, ജ​നാ​ധി​പ​ത്യ കേ​ര​ള കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു നെ​ടു​വം​പു​റം, ആ​ലീ​സ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.