ജി​ല്ലാ​ത​ല ടാ​ല​ന്‍റ് ഷോ ​സം​ഘ​ടി​പ്പി​ച്ചു
Saturday, August 13, 2022 10:56 PM IST
പ​ത്ത​നം​തി​ട്ട: അ​ന്താ​രാ​ഷ്‌​ട്ര യു​വ​ജ​ന ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സും ജി​ല്ലാ എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ജി​ല്ലാ​ത​ല ടാ​ല​ന്‍റ് ഷോ ​സം​ഘ​ടി​പ്പി​ച്ചു.

എ​ച്ച്ഐ​വി അ​ണു​ബാ​ധ പ്ര​തി​രോ​ധ​ത്തി​ന്‍റെ സ​ന്ദേ​ശ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള​ളി​ച്ചു​കൊ​ണ്ടു​ള​ള വ്യ​ക്തി​ഗ​ത പ്ര​ക​ട​ന​ങ്ങ​ള്‍ ജി​ല്ല​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നു​ള​ള വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ​ല്‍. അ​നി​ത​കു​മാ​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ടി​ബി എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ ഓ​ഫീ​സ​ര്‍ ഡോ. ​നി​തീ​ഷ് ഐ​സ​ക് സാ​മു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വ്യ​ക്തി​ഗ​ത മ​ത്സ​ര​ങ്ങ​ളി​ല്‍ കോ​ന്നി വി​എ​ന്‍​എ​സ് ആ​ര്‍​ട്സ് സ​യ​ന്‍​സ് കോ​ള​ജി​ലെ ഗോ​പി​കാ സു​നി​ല്‍ ഒ​ന്നാം സ്ഥാ​ന​വും പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്ക​റ്റ് കോ​ള​ജി​ലെ എം. ​അ​ഭി​ജി​ത്ത് ര​ണ്ടാം സ്ഥാ​ന​വും മു​ത്തൂ​റ്റ് കോ​ള​ജ് ഓ​ഫ് നേ​ഴ്സിം​ഗി​ലെ സോ​ന റോ​യ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ഒ​ന്നാം സ്ഥാ​നം ല​ഭി​ച്ച ഗോ​പി​കാ സു​നി​ല്‍ നാ​ളെ അ​ന്താ​രാ​ഷ്‌​ട്ര യു​വ​ജ​ന ദി​ന​ത്തി​ല്‍ കേ​ര​ള സം​സ്ഥാ​ന എ​യ്ഡ്സ് ക​ണ്‍​ട്രോ​ള്‍ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന സം​സ്ഥാ​ന ത​ല ടാ​ല​ന്‍റ് ഷോ ​മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി.

ടെ​ക്നി​ക്ക​ല്‍ അ​സി​സ്റ്റ​ന്‍റ് വി.​സി. കോ​ശി യു​വ​ജ​ന സ​ന്ദേ​ശം ന​ല്‍​കി. ഡെ​പ്യൂ​ട്ടി ജി​ല്ലാ എ​ഡ്യൂ​ക്കേ​ഷ​ന്‍ ആ​ൻ​ഡ് മീ​ഡി​യ ഓ​ഫീ​സ​ര്‍​മാ​രാ​യ ആ​ര്‍. ദീ​പ, വി.​ആ​ര്‍. ഷൈ​ല​ഭാ​യ്, ഐ​സി​റ്റി​സി കൗ​ണ്‍​സി​ല​ര്‍ വി​ജ​യ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.