ആ​ദി ധ​ന​ല​ക്ഷ്മി ഫൗ​ണ്ടേ​ഷ​ൻ സ​മൂ​ഹ​വി​വാ​ഹം 24ന് ​തൃ​ശൂ​രി​ൽ
Thursday, August 18, 2022 11:01 PM IST
പ​ത്ത​നം​തി​ട്ട: ധ​ൻ​ഫി​ൻ സ​മൂ​ഹ​വി​വാ​ഹം 24 ന് ​തൃ​ശൂ​രി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​ദി ധ​ന​ല​ക്ഷ്മി ഫൗ​ണ്ടേ​ഷ​ന്‍റെ കോ​ർ​പ​റേ​റ്റ് സോ​ഷ്യ​ൽ റെ​സ്പോ​ൺ​സി​ബി​ലി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് സ​മൂ​ഹ വി​വാ​ഹം ന​ട​ത്തു​ന്ന​ത്. 25 പേ​രു​ടെ വി​വാ​ഹ​മാ​ണ് ന​ട​ത്തു​ന്ന​ത്. വ​ട​ക്കും​നാ​ഥ ക്ഷേ​ത്ര​മൈ​താ​നി​യി​ലെ പ​ന്ത​ലി​ലാ​ണ് ധ​ൻ​ഫി​ൻ മാം​ഗ​ല്യം ഒ​രു​ക്കു​ന്ന​ത് . ഇ​തി​ന്‍റെ ഭാ​ഗ​മാ​യി 22 ന് ​വൈ​കു​ന്നേ​രം നാ​ലി​ന് മേ​ള​ത്തി​ന്‍റെ​യും ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ശ്രീ ​വ​ട​ക്കും​നാ​ഥ​നെ വ​ലം​വ​ച്ചു കൊ​ണ്ട് സ​മൂ​ഹ​വി​വാ​ഹ​ത്തി​ന്‍റെ വി​ളം​ബ​രം അ​റി​യി​ക്കും.
24നു ​രാ​വി​ലെ 10 ന് ​വി​വാ​ഹ മം​ഗ​ളാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും . ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം. ​കെ. കെ. ​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഐ​എ​സ്ആ​ർ​ഒ ചെ​യ​ർ​മാ​ൻ എ​സ് . സോ​മ​നാ​ഥ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പി . ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഹ​രി​ത വി. ​കു​മാ​ർ , തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ആ​ദി​ധ​ന​ല​ക്ഷ്മി സൗ​ത്ത് സെ​യി​ൽ​സ് ഹെ​ഡ് വി​മ​ൽ വി​ജ​യ്, ഏ​രി​യ മാ​നേ​ജ​ർ പ്ര​ദീ​പ്കു​മാ​ർ, ബ്രാ​ഞ്ച് മാ​നേ​ജ​ർ ര​ജ്ഞി​നി. ആ​ർ, സു​ഹാ​സ് അ​മ്പാ​ട്ട് ,സു​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.