കാ​ട്ടു​പ​ന്നി കു​റു​കെ​ച്ചാ​ടി, റോ​ഡി​ൽ വീ​ണ ബൈ​ക്ക് യാ​ത്രി​ക​ന് ഗു​രു​ത​ര പ​രി​ക്ക്
Thursday, September 22, 2022 10:18 PM IST
കൊ​ടു​മ​ൺ: ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി​യി​ൽ വീ​ട്ടി​ലേ​ക്കു വ​രു​മ്പോ​ൾ കാ​ട്ടു​പ​ന്നി കു​റു​കെ​ച്ചാ​ടി ബൈ​ക്ക് യാ​ത്രി​ക​ൻ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. റോ​ഡി​ൽ വീ​ണ അ​ങ്ങാ​ടി​ക്ക​ൽ പാ​ണൂ​ർ പ്ലാം​കൂ​ട്ട​ത്തി​ൽ പ​ടി​ഞ്ഞാ​റെ​ക​ര​യി​ൽ പ്ര​ദീ​പി(50)​നെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മൗ​ണ്ട് സി​യോ​ൺ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
ക​രി​ഞ്ചേ​രി​യ്ക്ക് സ​മീ​പ​മാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി പ്ര​ദീ​പി​ന്‍റെ ബൈ​ക്കി​നു മു​ന്പി​ലേ​ക്ക് ചാ​ടി​യ​ത്. സ്വ​കാ​ര്യ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​നാ​യ ഇ​യാ​ൾ ജോ​ലി ക​ഴി​ഞ്ഞ് രാ​ത്രി​യി​ൽ ബൈ​ക്കി​ൽ മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു. ബൈ​ക്കി​നും സാ​ര​മാ​യ ത​ക​രാ​റു​ക​ളു​ണ്ടാ​യി. പ്ര​ദീ​പി​ന്‍റെ വാ​രി​യെ​ല്ലു​ക​ൾ​ക്ക് ഒ​ടി​വു​ണ്ട്. ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്താ​യി​രു​ന്നു അ​പ​ക​ട​മെ​ന്ന​തി​നാ​ൽ ഏ​റെ​നേ​രം റോ​ഡി​ൽ കി​ട​ന്നു. പി​ന്നീ​ട് ബൈ​ക്കെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ​ശേ​ഷ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റാ​യ​ത്.