താ​ഴൂ​ര്‍​ക്ക​ട​വ് ചെ​റി​യ​പാ​ല​ത്തി​ന്‍റെ അപ്രോച്ച് റോഡ് ഇ​ടി​യു​ന്നു
Saturday, September 24, 2022 11:09 PM IST
പ​ത്ത​നം​തി​ട്ട: പൂ​ങ്കാ​വ്-​ച​ന്ദ​ന​പ്പ​ള്ളി റോ​ഡി​ല്‍ വ​ള്ളി​ക്കോ​ട് താ​ഴൂ​ര്‍​ക​ട​വി​ന് സ​മീ​പ​മു​ള്ള ചെ​റി​യ പാ​ലം അ​പ്രോ​ച്ച്‌ റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞു താ​ഴ്ന്നു. പാ​ല​ത്തി​ന്‍റെ തൂ​ണി​നോ​ടു ചേ​ര്‍​ന്ന സം​ര​ക്ഷ​ണ ഭി​ത്തി​യാ​ണ് ഇ​ടി​ഞ്ഞു​താ​ഴ്ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഇ​ത് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ന്ന​ത്. ഉ​ട​ന്‍​ത​ന്നെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ച്ചു. തു​ട​ര്‍​ന്ന് പൊ​തു​മ​രാ​മ​ത്ത് അ​ധി​കൃ​ത​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

നി​ത്യ​വും നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളാ​ണ് ഇ​തു​വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. 70 വ​ര്‍​ഷ​ത്തി​നു​മേ​ല്‍ പ​ഴ​ക്ക​മു​ള്ള പാ​ല​മാ​ണി​ത്. സം​ര​ക്ഷ​ണ​ഭി​ത്തി​ക​ള്‍ കു​റെ​നാ​ളാ​യി ബ​ല​ക്ഷ​യ​ത്തി​ലാ​ണെ​ന്നു നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. മ​ര​ത്തി​ന്‍റെ വേ​രു​ക​ള്‍ ആ​ഴ്ന്നി​റ​ങ്ങി​യാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി കൂ​ടു​ത​ലും ത​ക​ര്‍​ന്നി​ട്ടു​ള്ള​ത്. ഇ​തോ​ടെ പാ​ല​ത്തി​നും ബ​ല​ക്ഷ​യ​മു​ള്ള​താ​യി സം​ശ​യി​ക്കു​ന്നു. വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ക​ട​ന്നു പോ​കു​ന്ന​ത് നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്.