കു​റ്റ​പ്പു​ഴ ബ​ഥേ​ൽ ആ​ശ്ര​മം ശ​താ​ബ്ദി സ​മാ​പ​ന​സ​മ്മേ​ള​നം നാ​ളെ
Thursday, December 8, 2022 11:08 PM IST
പ​ത്ത​നം​തി​ട്ട: സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ​ഇ​ട​വ​ക​യു​ടെ ചു​മ​ത​ല​യി​ലു​ള്ള തി​രു​വ​ല്ല കു​റ്റ​പ്പു​ഴ വാ​രി​ക്കാ​ട് ബ​ഥേ​ൽ ആ​ശ്ര​മ​ത്തി​ന്‍റെ ശ​താ​ബ്ദി സ​മാ​പ​ന പ​രി​പാ​ടി​ക​ൾ ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കും.
വ​നി​താ ശ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് 1922ൽ ​സ്ഥാ​പി​ത​മാ​യ​താ​ണ് ബ​ഥേ​ൽ ആ​ശ്ര​മം. വി​ദ്യാ​ഭ്യാ​സം, തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. നൂ​റു​ക​ണ​ക്കി​നു കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി​യ ബ​ഥേ​ൽ ക​മ്യൂ​ണി​റ്റി സ്കൂ​ളും ബോ​ർ​ഡിം​ഗ് ഹോ​മും ആ​ശ്ര​മ​ത്തി​ന്‍റെ ചു​മ​ത​ല​യി​ൽ ആ​രം​ഭി​ച്ചു. സി​സ്റ്റ​ർ ഈ​ഡി​ത്ത് നീ​വ്, സി​സ്റ്റ​ർ റെ​യ്ച്ച​ൽ ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ആ​ശ്ര​മ​ത്തി​ന്‍റെ സ്ഥാ​പ​ക പ്ര​വ​ർ​ത്ത​ക​ർ.
ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​വും നൂ​റാ​മ​ത് ബ​ഥേ​ൽ ദി​നാ​ച​ര​ണ​വു​മാ​ണ് ഇ​ന്നും നാ​ളെ​യു​മാ​യി ന​ട​ക്കു​ന്ന​ത്.

ഇ​ന്നു വൈ​കു​ന്നേ​രം വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് റ​വ.​ ജേ​ക്ക​ബ് ദാ​നി​യേ​ൽ നേ​തൃ​ത്വം ന​ൽ​കും. നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് സി​എ​സ്ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക ബി​ഷ​പ് ഡോ. ​മ​ല​യി​ൽ സാ​ബു കോ​ശി ചെ​റി​യാ​ൻ സ്തോ​ത്ര ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

പ​ത്തി​നു ചേ​രു​ന്ന ശ​താ​ബ്ദി സ​മാ​പ​ന​യോ​ഗ​ത്തി​ൽ ബി​ഷ​പ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. സം​സ്ഥാ​ന സ​ർ​വി​ജ്ഞാ​ന കോ​ശം ഡ​യ​റ​ക്ട​ർ ഡോ. ​മ്യൂ​സ് മേ​രി ജോ​ർ​ജ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും.

ആ​ശ്ര​മം വി​സി​റ്റ​ർ റ​വ. ജോ​സ​ഫ് തോ​മ​സ്, മ​ദ​ർ ശാ​ന്ത​മ്മ ജോ​സ​ഫ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ചെ​റി​യാ​ൻ ജി. ​പ​ത്ത​നം​തി​ട്ട എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ചു.