ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ൽ ഇ​നി മെ​ഴു​കു​പ്ര​തി​മ​ക​ളും
Friday, December 9, 2022 10:43 PM IST
കൂ​ട​ൽ: ദു​ബാ​യ് ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ന് മി​ഴി​വേ​കി ഇ​നി വാ​ക്സ് മ്യൂ​സി​യ​വും. മ്യൂ​സി​യം ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ മെ​ഴു​കു പ്ര​തി​മ​ക​ളാ​ണ് ഇ​ത്ത​വ​ണ​ത്തെ മു​ഖ്യ ആ​ക​ർ​ഷ​ണം.
ഗാ​ന്ധി​ജി, ന​രേ​ന്ദ്ര മോ​ദി, ബൈ​ഡ​ൻ അ​ട​ക്കം 16 മ​ഹ​ത് വ്യ​ക്തി​ക​ളു​ടെ മെ​ഴു​കു പ്ര​തി​മ​ക​ളു​ണ്ടി​വി​ടെ.
ച​ട​ങ്ങി​ൽ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ഡ്മി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​യു. മ​ത്താ​യി, ചാ​ൾ​സ് പോ​ൾ, ഡൊ​മ​നി​ക് ജോ​സ​ഫ്, ശ്രീ​കു​മാ​ർ മാ​ക് ഇ​വ​ന്‍റ്സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ നി​ർ​മാ​ണ​ത്തി​നു നേ​തൃ​ത്വം ന​ൽ​കി​യ​ത് പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി​യും യു​എ​സ് ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​മ​ർ ഗ്രൂ​പ്പ് മേ​ധാ​വി​യു​മാ​യ തോ​മ​സ് മൊ​ട്ട​യ്ക്ക​ലാ​ണ്.
ദു​ബാ​യി​ലെ ഗ്ലോ​ബ​ൽ വി​ല്ലേ​ജി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഇ​ന്ത്യ​ൻ പ​വ​ലി​യ​ൻ. 10000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ ര​ണ്ടു​മാ​സം കൊ​ണ്ടാ​ണ് പ​വ​ലി​യ​ൻ പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ഇ​ട​യാ​റ​ന്മു​ള സ്വ​ദേ​ശി​യാ​യ തോ​മ​സ് മൊ​ട്ട​യ്ക്ക​ൽ ആ​ഗോ​ള​ത​ല​ത്തി​ല്‍ ത​ന്നെ ശ്ര​ദ്ധേ​യ​മാ​യ ടോ​മ​ര്‍ ഗ്രൂ​പ്പ് ക​മ്പ​നി​ക​ളു​ടെ സി​ഇ​ഒ​യാ​ണ്.