വി​ല്ലേ​ജ് ഓ​ഫീ​സ​റു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച് അ​നി​ൽ ആ​ന്‍റ​ണി
Tuesday, March 19, 2024 12:15 AM IST
അ​ടൂ​ർ: ക​ട​മ്പ​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ർ പ​ള്ളി​ക്ക​ൽ പ​യ്യ​ന​ല്ലൂ​ർ കൊ​ച്ചു​തു​ണ്ടി​ൽ മ​നോ​ജി​ന്‍റെ ദു​രൂ​ഹ​മ​ര​ണ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി സ് ​അ​നി​ൽ കെ. ​ആ​ന്‍റ​ണി. മ​നോ​ജി​ന്‍റെ പ​യ്യ​ന​ല്ലൂ​രി​ലെ കു​ടും​ബ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​മാ​യി സം​സാ​രി​ച്ച​തി​നു ശേ​ഷ​മാ​ണ് അ​നി​ൽ കെ. ​ആ​ന്‍റ​ണി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

സം​ഭ​വ​ത്തി​ൽ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് താ​ലൂ​ക്കി​ലെ 12 വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രും പ​ത്ത​നം​തി​ട്ട ജി​ല്ലാ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. വീ​ട്ടു​കാ​ർ​ക്ക് നീ​തി നേ​ടി കൊ​ടു​ക്കാ​ൻ ഏ​ത​റ്റം​വ​രെ​യും പോ​കു​മെ​ന്നും ത​ങ്ങ​ളു​ടെ സ​ഹാ​യം ഇ​ക്കാ​ര്യ​ത്തി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് ഉ​ണ്ടെ​ന്നും അ​നി​ൽ കെ. ​ആ​ന്‍റ​ണി ഉ​റ​പ്പു ന​ൽ​കി.

എ​ൻ​ഡി​എ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം പ​ന്ത​ളം, തു​ന്പ​മ​ൺ ഭാ​ഗ​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ പ​ര്യ​ട​നം ന​ട​ത്തി. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ൾ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ത​ട്ട​യി​ൽ ഒ​രി​പ്പു​റ​ത്ത് ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ അ​നി​ൽ ഭാ​ര​വാ​ഹി​ക​ളെ​യും ക​ണ്ടു.

യോ​ഗ​ക്ഷേ​മ​സ​ഭ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ട​ക്കാ​ട് ഹ​രി ന​ന്പൂ​തി​രി​യെ​യും സ​ന്ദ​ർ​ശി​ച്ചു. തു​ന്പ​മ​ണ്ണി​ലെ ഇ​സി​എ​ച്ച്എ​സ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലെ​ത്തി അ​വി​ടെ ഉ​ണ്ടാ​യ‌ി​രു​ന്ന വി​മു​ക്ത​ഭ​ട​രെ​യും ആ​ശ്രി​ത​രെ​യും ക​ണ്ടു.

പ​റ​ന്ത​ൽ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി, എ​സ്എ​ൻ​ഡി​പി യൂ​ണി​യ​ൻ ഓ​ഫീ​സ്, തൃ​ച്ഛേ​ന്ദ​മം​ഗ​ലം മ​ഹാ​ദേ​വ​ർ ക്ഷേ​ത്രം എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി റോ​യ് മാ​ത്യു, പ​ന്ത​ളം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് കു​മാ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ജി. ​ന​ന്ദ​കു​മാ​ർ, വി​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.