ബി​ലീ​വേ​ഴ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ല്‍ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ന്നു
Sunday, March 24, 2024 10:22 PM IST
തി​രു​വ​ല്ല: ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ചി​ന്‍റെ അ​ധീ​ന​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബി​ലീ​വേ​ഴ്‌​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗി​ല്‍ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ് ന​ട​ന്നു. 2023ല്‍ ​പ​ഠ​നം പൂ​ര്‍​ത്തി​യാ​ക്കി​യ 29 ന​ഴ്‌​സു​മാ​രു​ടെ ബി​രു​ദ​ദാ​ന​ച്ച​ട​ങ്ങി​ന്‍റെ ഔ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ ച​ര്‍​ച്ച് പ​ര​മാ​ധ്യ​ക്ഷ​ന്‍ മാ​ര്‍ അ​ത്ത​നേ​ഷ്യ​സ് യൊ​ഹാ​ന്‍ പ്ര​ഥ​മ​ന്‍ നി​ര്‍​വ​ഹി​ച്ചു. ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭാ സെ​ക്ര​ട്ട​റി​യും ന​ഴ്‌​സിം​ഗ് കോ​ള​ജ് ട്ര​സ്റ്റി​യു​മാ​യ റ​വ.​ഡോ. ഡാ​നി​യ​ല്‍ ജോ​ണ്‍​സ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ആ​രോ​ഗ്യ സ​ര്‍​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗ​വും ന​ഴ്‌​സിം​ഗ് കോ​ള​ജ് മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ റ​വ. സി​ജോ പ​ന്ത​പ്പ​ള്ളി​ല്‍ പ്ര​സം​ഗി​ച്ചു.

ബി​ലീ​വേ​ഴ്‌​സ് ഈ​സ്റ്റേ​ണ്‍ സ​ഭ മി​ഷ​ന്‍​സ് ഡ​യ​റ​ക്ട​ര്‍ ഡോ. ​സി​നി പു​ന്നൂ​സ്, ഫാ. ​തോ​മ​സ് വ​ര്‍​ഗീ​സ്, കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഷെ​റി​ന്‍ പീ​റ്റ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് ഹെ​ഡ് പ്രി​ന്‍​സി പി. ​വ​ര്‍​ഗീ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. അ​നു മാ​ത്യു, ബി​ലീ​വേ​ഴ്‌​സ് ച​ര്‍​ച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​ജോം​സി ജോ​ര്‍​ജ്, ന​ഴ്‌​സിം​ഗ് വി​ഭാ​ഗം മേ​ധാ​വി മി​നി സാ​റാ തോ​മ​സ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.